പ്രധാനമന്ത്രിക്ക് ബഹ്റൈനിന്‍റെ പരമോന്നത പുരസ്കാരം

മനാമ: ദ്വിദിന സന്ദർശനത്തിന് ബഹ്റൈനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബഹ്റൈൻ ഭരണകൂടം പരമോന്നത ബഹുമതി നൽകി ആദരിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് പുരസ്കാരം സമ്മാനിച്ചത്.

കഴിഞ്ഞ ദിവസം യു.​എ.​ഇ​യി​ൽ​നി ​ന്ന്​ ബ​ഹ്​​റൈ​ൻ സ​മ​യം ഉ​ച്ച​ക്ക്​ 3.30 നാ​ണ്​ മോ​ദി എ​ത്തി​യ​ത്. ബ​ഹ്​​റൈ​ൻ പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ ഖ ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ അ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തിലായിരുന്നു സ്വീ​ക​രണം. തു​ട​ർ​ന്ന്​ ബ​ഹ്​​റൈ​ൻ രാ​ജാ​വ് ​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ, പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ​ന​ട​ത്തി.

റ​ഫ​യി​ലെ നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തെ മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ പ​​ങ്കെ​ടു​ത്തു.

ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുമ്പോൾ ഗ്യാലറിയിൽനിന്നുള്ള ദൃശ്യം

ശനിയാഴ്ച രാത്രി ഖു​ദൈ​ബി​യ കൊ​ട്ടാ​ര​ത്തി​ൽ ഹമദ് രാജാവ് പ്രധാനമന്ത്രിക്ക് അത്താഴ വിരുന്നും നൽകി.

250 ഇന്ത്യൻ തടവുകാർക്ക് മോചനം
മനാമ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വദിന ബഹ്റൈൻ സന്ദർശനം പ്രമാണിച്ച് ബഹ്റൈൻ ഗവൺമ​​െൻറ് 250 ഇന്ത്യൻ തടവുകാരെ വിട്ടയക്കും. ബഹ്റൈൻ ഭരണകൂടവും അതോടൊപ്പം പ്രധാനമന്ത്രിയും ഇക്കാര്യം അറിയിച്ചു. ജയിലിൽ നിയമങ്ങൾ പാലിച്ച് കഴിഞ്ഞിരുന്നവരെയാണ് ഇൗ പട്ടികയിൽ ഉൾപ്പെടുത്തുക. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ഇതിൽ ഉൾപ്പെടില്ല. മോചിതരാകാനായി പരിഗണിക്കപ്പെടേണ്ട തടവുകാരുടെ പട്ടിക ഉണ്ടാക്കാൻ ഇന്ത്യൻ അംബാസിഡറോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി തടവുകാർ ബഹ്റൈനിലുണ്ട്.

Tags:    
News Summary - pm-modi-meets-king-of-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.