ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളക്ക് പി.ജി.എഫ് കർമജ്യോതി പുരസ്കാരം ഡോ. ജോൺ പനക്കൽ സമ്മാനിക്കുന്നു
മനാമ: ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിെൻറ (പി.ജി.ഫ്) 12ാം വാർഷികാഘോഷം ഓൺലൈനിൽ നടന്നു. പാർലമെൻറ് അംഗം എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.കെ. മുനീർ എം.എൽ.എ വിശിഷ്ടാതിഥിയായിരുന്നു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളക്ക് ചടങ്ങിൽ പി.ജി.എഫ് കർമജ്യോതി പുരസ്കാരം സമ്മാനിച്ചു.
പി.ജി.എഫ് ജുവല്‍ അവാര്‍ഡ് ക്രിസോസ്റ്റം ജോസഫിനും, പ്രോഡിജി അവാർഡ് റോസ് ലാസര്‍, വിശ്വനാഥന് ഭാസ്കരന് എന്നിവര്‍ക്കും, മികച്ച ഫാകല്‍റ്റി പുരസ്കാരം സുഷമാ ജോണ്‍സണും അര്‍ഷാദ് ഖാനും, മികച്ച കൗണ്‍സിലർ പുരസ്കാരം വിമലാ തോമസിനും, മികച്ച കോഒാഡിനേറ്റർ പുരസ്കാരം ഷിബു കോശിക്കും, മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്കാരം ജോജോ ഫിലിപ്പിനും സമ്മാനിച്ചു. ചടങ്ങിൽ പി.ജി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ജോൺ പനക്കൽ, വർക്കിങ് ചെയർമാൻ പ്രദീപ് പുറവങ്കര, പ്രസിഡൻറ് ഇ.കെ. സലീം, ജന. സെക്രട്ടറി രമേഷ് നാരായൺ, മുൻ പ്രസിഡൻറ് ലത്തീഫ് ആയഞ്ചേരി, കർമജ്യോതി പുരസ്കാര ജേതാക്കളായ ഡോ. ബാബു രാമചന്ദ്രൻ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ആശംസകൾ നേർന്നു. 2021-'23 വര്‍ഷത്തേക്കുളള പുതിയ ഭരണസമിതി ചുമതലയേറ്റ ചടങ്ങിൽ പി.ജി.എഫ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.