???????? ????? ?????????

സെൻറ്​ മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ 59ാം പെരുന്നാൾ  ആഘോഷങ്ങൾക്ക്​ നാളെ തുടക്കമാകും 

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഖലയിലെ മാതൃ ദേവാലയമായ ബഹ്​റൈന്‍ സ​െൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലി​​െൻറ 59ാമത് പെരുന്നാളും വാര്‍ഷിക കൺവെൻഷനും സെപ്​റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 10 വരെ നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭ ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാര്‍ കൂറിലോസി​​െൻറ മുഖ്യ കാര്‍മികത്വത്തിലാണ്​ ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുക. കോട്ടയം താഴത്തങ്ങാടി മാര്‍ ബെസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ.മോഹന്‍ ജോസഫി​​െൻറ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്ന്, അഞ്ച്​, ഏഴ്​ തിയതികളില്‍ വചന പ്രഘോഷണവും നടക്കും. സെപ്തംബര്‍ 29ന്​ കാലത്താണ്​ പെരുന്നാളി​​െൻറ കൊടിയേറ്റം. എല്ലാ ദിവസവും വൈകീട്ട് സന്ധ്യ നമസ്ക്കാരവും ഒന്ന്​, നാല്​ തീയതികളില്‍ വൈകീട്ട്  കുർബാനയും നടക്കും. ഗാനശുശ്രൂഷക്ക്​ കത്തീഡ്രല്‍ ഗായകസംഘം നേതൃത്വം നല്‍കും.
 പെരുന്നാളി​​െൻറ പ്രധാന ദിവസമായ ഒമ്പതിന്​ വൈകിട്ട് ഏഴുമണിക്ക് സന്ധ്യനമസ്​കാരവും വചന ശുശ്രൂഷയും പ്രദക്ഷിണവും നടക്കും.
 10ന്​ വൈകീട്ട്​ ഗീവർഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍  മൂന്നിൻമേല്‍ കുർബാന, ശ്ലൈഹീക വാഴ്വ്‌, 25 വര്‍ഷം ഇടവകാംഗത്വം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ്, ഉന്നത വിജയം കരസ്​ഥമാക്കിയ വിജയികളെ ആദരിക്കൽ, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക്‌ എന്നിവ നടക്കുമെന്നും  കത്തീഡ്രല്‍ വികാരി ഫാ. എം. ബി. ജോര്‍ജ്ജ്, സഹ വികാരി ഫാ.ജോഷ്വ എബ്രഹാം, ട്രസ്​റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.
Tags:    
News Summary - perunnal function, bahring gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.