മനാമ: മുത്തുവാരലുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് ലൈസൻസ് നൽകുന്ന പുതിയ പദ്ധതി ബുധനാഴ്ച ആരംഭിക്കുമെന്ന് പൊതുമരാമത്ത്^നഗസഭകാര്യ^നഗരാസൂത്രണ മന്ത്രാലയം അറിയിച്ചു. ബുദയ്യയിൽ സ്ഥിതി ചെയ്യുന്ന മറൈൻ ലൈസൻസിങ് ഒാഫിസിലായിരിക്കും പദ്ധതി സംബന്ധിച്ച നടപടിക്രമങ്ങൾ നടത്തുക. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള ഗവൺമെൻറ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് പദ്ധതി തുടങ്ങുന്നത്.
ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികൾ 25 ദിനാറും മുങ്ങൽ കേന്ദ്രങ്ങൾ 100 ദിനാറും ഫീസ് നൽകണം. നേരത്തെയുണ്ടായിരുന്ന ലൈസൻസിെൻറ കാലാവധി കഴിഞ്ഞാലും ഇല്ലെങ്കിലും മന്ത്രിതല ഉത്തരവ് 43/2017 പ്രകാരം പുതുക്കലിന് അപേക്ഷ സമർപ്പിക്കണം. പ്രാരംഭ രജിസ്ട്രേഷന് ശേഷം അപേക്ഷകരായ വ്യക്തികളും മുങ്ങൽകേന്ദ്രങ്ങളും പാരിസ്ഥിതിക ഉന്നത സമിതി സംഘടിപ്പിക്കുന്ന മുത്തുവാരൽ ശിൽപശാലയിൽ പെങ്കടുക്കണമെന്ന് പൊതുമരാമത്ത്^നഗരസഭകാര്യ^നഗരാസൂത്രണ മന്ത്രി ഇസ്സാം ബിൻ അബ്ദുല്ല ഖലഫ് അറിയിച്ചു. തദ്ദേശീയ മുത്ത് വ്യവസായത്തിൽ പുതിയ ലൈസൻസിങ് പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.
സുസ്ഥിര നടപടികളിലൂടെ മുത്ത് വാരൽ കൂടുതൽ സജീവമാക്കാൻ സാധിക്കും. ദീർഘ കാലം ബഹ്റൈൻ ദേശീയ സമ്പദ് വ്യവസ്ഥയുടെ നെട്ടല്ലായിരുന്ന മുത്ത് വ്യവസായത്തിെൻറ അന്താരാഷ്ട്ര കേന്ദ്രമെന്ന പദവി കൈവരിക്കാൻ സാധിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകശിപ്പിച്ചു. കൂടുതൽ തൊഴിലവസരങ്ങളും ഇതിലൂടെ ലഭിക്കും. ഒൗദ്യോഗിക മുത്ത് വാരൽ യാത്രകൾ ആഗസ്റ്റ് 26ന് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. മുത്തുവാരൽ യാത്രയുടെ ഭാഗമാകാൻ മുങ്ങൽകേന്ദ്രങ്ങളും ഇൻസ്ട്രക്ടർമാരും ഡൈവിങ് മാസ്റ്റർമാരും ജലയാന ജീവനക്കാരും സമുദ്ര നിരീക്ഷണ ഡയറക്ടറേറ്റിൽനിന്നുള്ള ഒരു വർഷെത്ത ലൈസൻസ് നേടിയിരിക്കണം. മുത്തുവാരൽ യാത്ര തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനുമുള്ള സ്ഥലമായി മുഹറഖിലെ റാസ് റയ ഫിഷിങ് ഹാർബർ നിശ്ചയിച്ചിട്ടുണ്ട്. മുത്തുവാരലുകാർക്ക് ബഹ്റൈൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ അതോറിറ്റിയിൽനിന്ന് അഞ്ച് ദീനാറിെൻറ ടിക്കറ്റ് വാങ്ങാൻ സാധിക്കും. യാത്രക്ക് മുമ്പ് മുത്തുവാരലിൽ പെങ്കടുക്കുന്നവരുടെ പട്ടിക മുങ്ങൽ കേന്ദ്രങ്ങൾ തീരസംരക്ഷണ ഡയറക്ടറേറ്റിൽ നിർബന്ധമായും സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.