മനാമ: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) ബഹ്റൈൻ ചാപ്റ്ററിന്റെ വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സ്ത്രീകളുടെ മാനസികാരോഗ്യവും രക്ഷാകർതൃത്വവും’ എന്ന ഓൺലൈൻ സെഷൻ ഗൂഗ്ൾ മീറ്റ് വഴി നടന്നു. വനിത വിങ് പ്രസിഡൻറ് ലൈല റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിൽ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. രക്ഷാകർതൃത്വം അത്രയും ഉത്തരവാദിത്തം നിറഞ്ഞതും അതിനാൽ അമ്മമാരുടെ മനഃശാന്തിയും ആത്മവിശ്വാസവും ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ജസ്നി സെയ്ദ് ഇത്തരം ബോധവത്കരണ സെഷനുകൾ സ്ത്രീകൾക്ക് വലിയ പ്രചോദനമാണെന്നും പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ല ജുവനൈൽ ജസ്റ്റിസ് ബോർഡ് കൗൺസിലർ പി.ടി. ഷിഹാബുദ്ദീൻ നിർവഹിച്ചു.
മുഖ്യപ്രഭാഷകനായി പ്രശസ്ത സൈക്കോളജിസ്റ്റ്-ഹിപ്നോതെറപ്പിസ്റ്റ്- ട്രെയിനർ റസീൻ പാദുഷ പങ്കെടുത്തു. അസ്ന സുനീഷ് ആകർഷകമായ അവതരണത്തിലൂടെ പരിപാടിയെ സജീവമാക്കി. വനിത വിങ് ട്രഷറർ സിതാര നബീൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.