മനാമ: പി.ഡി.പി ചെയർമാൻ അബ്്ദുന്നാസിർ മഅ്ദനിക്കെതിരെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഇടത്, വലത് മുന്നണി നേതാക്കൾ ഫാഷിസ്റ്റ് പ്രീണനം നടത്തുകയാണെന്ന് പി.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പിയുമായി സഹകരിക്കുന്ന മുന്നണികളാണ് മഅ്ദനിയുടെ മേൽ തീവ്രവാദം ആരോപിക്കുന്നത്. ഇത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകം മാത്രമാണെന്നും ആരോപണം ഉന്നയിക്കുന്നവർ ഇത്രയും വർഷമായി മഅ്ദനി നടത്തിയ തീവ്രവാദം എന്താണെന്ന് തെളിയിക്കാൻ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് റഫീഖ് പൊന്നാനി അധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ സഫീർഖാൻ കുണ്ടറ, അബ്ബാസ് തളി, സാദിഖ് ആലുവ, നൗഷാദ് തിരൂർ, ജിനാസ് കിഴിശ്ശേരി, ഹുസൈൻ പൊന്നാനി, നിസാർ പുത്തൂർ, ഇൻസാഫ് മൗലവി, റിയാസ് കാസർകോട്, അയ്യൂബ് തിരൂർ, ഇർഷാദ്, മനാഫ് കളമശ്ശേരി, മജീദ് വാണിയന്നൂർ, ഹാരിസ് തെയ്യാല, ശംസുദ്ദീൻ പട്ടാമ്പി, ശിഹാബ് തൊട്ടാപ്പ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.