പത്തേമാരി ബഹ്റൈൻ ചാപ്റ്റർ വിന്റർ ക്യാമ്പിൽ പങ്കെടുത്തവർ
മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സാഖീറിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് അഷറഫ് കൊറ്റാടത്ത് അധ്യക്ഷതവഹിച്ചു.
സെക്രട്ടറി അനീഷ് മാളികമുക്ക് സ്വാഗതവും സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്കർ ഉദ്ഘാടനവും നിർവഹിച്ചു.
ഡോ.എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ പത്തേമാരി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കലിനെ ചടങ്ങിൽ ആദരിച്ചു.
പ്രോഗ്രാം കോഓഡിനേറ്റർമാരായ അജ്മൽ കായംകുളം, ഷാജി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കലാപരിപാടികളാൽ ശ്രേദ്ധയമായ ക്യാമ്പിൽ പത്തേമാരി അംഗങ്ങളുടെ സംഗീത വിരുന്ന് മാറ്റുകൂട്ടി. ട്രഷറർ ഷാഹിദ ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.
പത്തേമാരി എക്സിക്യുട്ടിവ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.