ബഹ്റൈനിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി നിര്യാതനായി

മനാമ: ബഹ്റൈനിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി പുത്തൻപുരയിൽ അജി പി ചെറിയാൻ (41) നിര്യാതനായി. ഏതാനും ദിവസം മുമ്പായിരുന്നു ഇദ്ദേഹത്തെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചത്.

അവിവാഹിതനാണ്. ബഹ്‌റൈനിൽ കഴിഞ്ഞ എട്ട് വർഷത്തോളമായി ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്തു നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Pathanamthitta Death dubai-gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.