കേരളീയ സമാജം ഓണം നവരാത്രി ആഘോഷം ഇന്നുമുതൽ

മനാമ: ഈ വർഷത്തെ ബഹ്​റൈൻ കേരളീയ സമാജം ഓണം നവരാത്രി ആഘോഷ പരിപാടിയുടെ ഉദ്​ഘാടനം ഇന്ന്​ രാത്രി 7.30ന് അരങ്ങേറും. ബി.കെ.ജി ഹോള്‍ഡിംഗ് ഡയറക്​ടർ രജത്ത് ബാബുരജനെ സമാജം യുവ ബിസിനസ്​ ​െഎക്കൺ അവാർഡ്​ നൽകി ആദരിക്കും. തുടർന്ന്​ ഗാനമേള. ഒക്ടോബര്‍ 12 ന് രാവിലെ 10ന്​ രംഗോളി മത്സരവും രാത്രി 7.30ന് സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും.
വ്യവസായി ഡോ: കെ എസ് മേനോനെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കോമഡി ഷോയും രാകേഷ് ബ്രഹ്മാനന്ദന്‍, സംഗീത പ്രഭു തുടങ്ങിയവര്‍ നയിക്കുന്ന സംഗീത വിരുന്നും. 13 ന് രാത്രി എട്ടിന്​ കോമഡി ഷോയും കല്ലറ ഗോപന്‍, ലക്ഷ്മി ജയന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേള. ബഹ്‌റൈന്‍ വ്യവസായി ജഷന്‍ ബുക്കാമലിനെ അവാര്‍ഡ് നല്‍കി സമാജം ആദരിക്കും. 14 ന് രാത്രി 7.30ന് നൃത്തനൃത്യങ്ങളും തുടര്‍ന്ന് സുകുമാരി നരേന്ദ്രമേനോന്‍ അവതരിപ്പിക്കുന്ന സംഗീത ക​േച്ചരി. ഒക്ടോബര്‍ 15 ന് രാത്രി 7.30ന് കഥാപ്രസംഗവും നാടന്‍ പാട്ടുകളും.
16 ന് രാത്രി 8 മണിക്ക് നൃത്തനൃത്യങ്ങളും സമാജത്തിലെ കൗമാര പ്രതിഭകള്‍ അവതരിപ്പിക്കുന്ന കര്‍ണാട്ടിക് സംഗീത കച്ചേരിയും ഉണ്ടായിരിക്കും. ഒക്ടോബര്‍ 17 ന് രാത്രി എട്ടിന്​ നൃത്തനൃത്യങ്ങൾ. 18 ന് രാത്രി 8.15 ന് ചിത്ര, ശരത്ത്, രൂപ രേവതി തുടങ്ങിയവരും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്​. ഒക്ടോബര്‍ 19 ന് കാലത്ത് അഞ്ചു മുതല്‍ പ്രൊഫ. മധുസൂദനന്‍ നായര്‍ ബഹ്റൈനിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും. വൈകുന്നേരം 7.30. ന് നടക്കുന്ന ഗ്രാന്‍ഡ്‌ ഫിനാലെയില്‍ വൈദ്യുത മന്ത്രി എം.എം. മണി മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ ലത്തീ
ഫ് ,ഫരൂക്ക് അല്‍മോയീദ് എന്നിവരെ സമാജം ആദരിക്കും തുടര്‍ന്ന് എസ്.പി. ബാലസുബ്രമണ്യം എസ് പി ശൈലജ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേള. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.കെ. വീരമണി ,ജനറല്‍ കണ്‍വീനര്‍ 36421369, ഹരി കൃഷ്​ണന്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ (66759824).

Tags:    
News Summary - Onam-Navaratri Fest Bahrain gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.