??? ??????????? ??????? ???? ???????? ???????????

ഓണം മഹാസദ്യയുടെ പ്രവേശനപാസ്​ പ്രകാശനം ചെയ്തു

മനാമ: സീറോ മലബാർ സൊസൈറ്റി സെപ്റ്റംബർ 20ന് ഇന്ത്യൻ ക്ലബ്ബിൽ നടത്തുന്ന മഹാ ഓണസദ്യയുടെ പ്രവേശനപാസ്​ പ്രകാശനം ചെയ്​തു. ഇന്ത്യൻ ഡിലൈറ്റിൽ ചേർന്ന ചടങ്ങിൽ പ്രസിഡൻറ്​ ചാൾസ് ആലുക്ക മുൻ പ്രസിഡൻറ്​ പി.പി. ചാക്കുണ്ണിക്കും ഓണാഘോഷ കമ്മിറ്റി കൺവീനർ സാനി പോളിനും നൽകിയാണ്​ പ്രകാശനം നിർവഹിച്ചത്​. കേരളത്തിലെ 1500ഓളം വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക്​ ഓണ സദ്യ നൽകുമെന്ന്​ പ്രസിഡൻറ് അറിയിച്ചു. ഇത്തരം നല്ല ഉദ്യമങ്ങൾക്ക്​ സമാനമനസ്കരായ എല്ലാവരുടെയും സഹായം അഭ്യർഥിക്കുന്നതായും സൊസൈറ്റി പ്രസിഡൻറ്​ ചാൾസ് ആലുക്ക പറഞ്ഞു. ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ജയിംസ് മാത്യു സ്വാഗതം പറഞ്ഞു. കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉറുവത്ത്, ഓണാഘോഷ കമ്മിറ്റി കൺവീനർ സാനി പോൾ, എൻട്രി പാസ് കൺവീനർ ജോയി എലുവത്തിങ്കൽ, മുൻ പ്രസിഡൻറ്​ പി.ചാക്കുണ്ണി , ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു. റോയ് ജോസഫ് നന്ദിപറഞ്ഞു.
Tags:    
News Summary - onam-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.