മനാമ: ഒക്കിനാവ കരാട്ടേ സെൻറർ ബഹ്റൈന്റെ പത്താമത് വാർഷിക ആഘോഷവും, ബ്ലാക്ക് ബെൽറ്റ് അവാർഡ് വിതരണവും ഇന്നലെയും ഇന്നുമായി ബഹ്റൈൻ എത്തിഹാദ് ക്ലബിലും, കന്നട സംഘം മനാമയിൽ വെച്ചും നടന്നു വരുന്നു.
ഇതുമായി സംബന്ധിച്ച് ഇന്നലെ നടന്ന ടെക്നിക്കൽ സെമിനാറിന് ഇന്റർനാഷനൽ (ഗാൻമാസ്റ്റേഴ് സായ സെൻസി: സുമി താക്കുറെ ( ജപ്പാൻ), സെൻസി: റ്റിസോയി ഓലേഗ് (റഷ്യ), ഷിഹാൻ: ഡോ: ഷാജി എസ്. കൊട്ടാരം( ഇന്ത്യ), സെൻസി: അബ്ദുല്ല അഹമ്മദ് (ബഹ്റൈൻ) എന്നിവർ നേതൃത്വം നൽകി.
ബുധനാഴ്ച വൈകീട്ട് നാലിന് ബഹ്റൈൻ കന്നട സംഘം ഹാളിൽ വെച്ച് നടക്കുന്ന പൊതുപരിപാടിയിൽ ഇന്റർനാഷനൽ ഗ്രാൻഡ് മാസ്റ്റേഴ്സ് ബ്ലാക്ക്ബെൽറ്റ്നേടിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും, ബെൽറ്റും സമ്മാനിക്കും. ഇന്ന് നടക്കുന്ന സമാപന ചടങ്ങിൽ ബഹ്റൈൻ കരാട്ടേ ഫെഡറേഷന്റെ ഭാരാവാഹികളും ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക കായികരംഗത്തെ പ്രമുഖരും പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് ഒക്കിനാവ കരാട്ടേ സെൻറർ ചീഫ് ഇൻസ്ട്രക്ടർ സെൻസി അബ്ദുല്ല അഹമ്മദുമായി ബന്ധപ്പെടുക. നമ്പർ: 3960 4681.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.