ഒ.ഐ.സി.സി എറണാകുളം സംഘടിപ്പിച്ച ‘ക്യാമ്പ്ഫയർ ഫീസ്റ്റ’
മനാമ: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ സഖീറിൽ ‘ക്യാമ്പ്ഫയർ ഫീസ്റ്റ’ സംഘടിപ്പിച്ചു.പങ്കെടുത്ത ഫാമിലി ക്ലബ് അംഗങ്ങൾക്ക് പരിപാടി മികച്ച അനുഭവമായി മാറി.
കലാപരിപാടികളും ക്രിസ്മസ് കരോൾ ടീമിന്റെ പ്രകടനവും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള മത്സരങ്ങളും ലൈവ് കുക്കിങ് ഉൾപ്പെടെയുള്ളവയും നടന്നു.
അതിഥികളായി പങ്കെടുത്ത ബോബി പാറയിൽ, ബിനു കുന്നന്താനം, ജേക്കബ് തെക്കുംതോട്, മനു മാത്യു, ലത്തീഫ് ആയഞ്ചേരി, സിൻസൻ ചാക്കോ, ഇ.വി. രാജീവൻ, പ്രേംചന്ദ് ശർമ, ജവാദ് വക്കം, നെൽസൺ വർഗീസ്, സിജു പുന്നവേലി, അനു ബി. കുറുപ്പ്, അനീഷ് ജോസഫ്, സജി വർക്കി എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ച് സംസാരിച്ചു.
സജു കുറ്റിക്കാട്ട്, സാബു പൗലോസ്, ജലീൽ മുല്ലപ്പിള്ളി, അൻസിൽ കൊച്ചൂടി, ഡോളി ജോർജ്, സുനിൽ തോമസ്, പീറ്റർ തോമസ്, തോമസ് ജോൺ, ഷാൻ സലിം, ജയശങ്കർ, അഷ്റഫ് കള്ളാട്ട്, ജോർജ് മഞ്ഞളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.