ഷിഫ അല്‍ ജസീറ ഹോസ്പിറ്റലിനും മെഡിക്കല്‍ സെന്ററിനുമുള്ള എൻ.എച്ച്.ആര്.എ ഡയമണ്ട്, പ്ലാറ്റിനം അക്രഡിറ്റേഷന് അവാര്‍ഡുകള്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയില്‍നിന്ന് സി.ഇ.ഒ ഹബീബ് റഹ്മാന് ഏറ്റുവാങ്ങുന്നു. ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസന്, എൻ.എച്ച്.ആര്.എ സി.ഇ.ഒ ഡോ. അഹമ്മദ് മുഹമ്മദ് അല്‍ അന്‍സാരി എന്നിവര്‍ സമീപം
മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ കമ്പനിക്ക് നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആര്.എ) ഡയണ്ട് അക്രഡിറ്റേഷന്. എൻ.എച്ച്.ആര്.എ അക്രഡിറ്റേഷന് സര്‍വേയിലാണ് ഡയമണ്ട് പദവി നേടി ആരോഗ്യ സംരക്ഷണ മികവില്‍ ഷിഫ അല്‍ ജസീറ പുതു ചരിത്രം രചിച്ചത്.
ബഹ്റൈനിലെ ആരോഗ്യ സേവന ദാതാക്കള്‍ക്ക് നേടാവുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ഡയമണ്ട് അക്രഡിറ്റേഷന്. ഗുണനിലവാരം, രോഗികളുടെ സുരക്ഷ, ക്ലിനിക്കല്‍ മികവ് എന്നിവയോടുള്ള ഷിഫ അല്‍ ജസീറയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ നേട്ടം. രോഗികളുടെ സുരക്ഷ, പരിചരണത്തിന്റെ ഗുണനിലവാരം, ക്ലിനിക്കല്‍ മികവ്, ജീവനക്കാരുടെ കഴിവ്, സ്ഥാപന ഭരണം എന്നിവയുള്‍പ്പെടെ ആരോഗ്യ പരിപാലനത്തിന്റെ വിവിധ വശങ്ങളുടെ സൂക്ഷ്മമായ വിലയിരുത്തല്‍ ഉള്‍പ്പെടുന്നതാണ് എൻ.എച്ച്.ആര്.എ അക്രഡിറ്റേഷന് പ്രക്രിയ.
ഷിഫ അല്‍ ജസീറയുടെ നേട്ടം ഈ മേഖലകളിലെല്ലാം കൈവരിച്ച അതിന്റെ അസാധാരണമായ നേട്ടമാണ് പ്രകടമാക്കുന്നത്. എൻ.എച്ച്.ആര്.എയില്‍നിന്ന് ഈ അഭിമാനകരമായ ഡയമണ്ട് അക്രഡിറ്റേഷന് ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനമുണ്ടെന്ന് കമ്പനി സി.ഇ.ഒ ഹബീബ് റഹ്മാന് പറഞ്ഞു. ഞങ്ങളുടെ മുഴുവന്‍ ടീമിന്റെയും സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും വൈദഗ്ധ്യത്തിന്റെയും തെളിവാണ് ഈ അംഗീകാരം. അനുകമ്പയും രോഗി കേന്ദ്രീകൃതവുമായ ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ നല്‍കുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഈ ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിക്കുന്നതില്‍ തങ്ങള്‍ക്ക് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.
ഷിഫ അല്‍ ജസീറയുടെ ഡയമണ്ട്, പ്ലാറ്റിനം അക്രഡിറ്റേഷനുകള്‍ ബഹ്റൈനിലെ ഒരു മുന്‍നിര ആരോഗ്യ പരിരക്ഷാ ദാതാവെന്ന നിലയിലുള്ള ഷിഫ അല്‍ ജസീറ ആശുപത്രിയുടെയും മെഡിക്കല്‍ സെന്ററിന്റെയും സ്ഥാനത്തെ സാധൂകരിക്കുന്നു. രോഗികളുടെ സുരക്ഷ, ഗുണമേന്മയുള്ള പരിചരണം, ക്ലിനിക്കല്‍ മികവ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷിഫ അല്‍ ജസീറ ആശുപത്രിയും മെഡിക്കല്‍ സെന്ററും രാജ്യത്ത് ആരോഗ്യ പരിരക്ഷാ നവീകരണത്തിന്റെ മുന്‍നിരയില്‍ നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുമെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.
ഷിഫ അല്‍ജസീറ ആശുപത്രിയില്‍ രോഗീ കേന്ദ്രീകൃതമായ ക്വാളിറ്റി, അണുബാധ നിയന്ത്രണം, ഓപിഡി സേവനങ്ങള്‍, ഗുണമേന്മയുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ഉപയോഗം, രോഗികളുടെ അവകാശം, സേവനങ്ങളുടെ പ്രാപ്യത, റേഡിയോളജി സേവനങ്ങള്‍ തുടങ്ങിയ 19 ചാപ്റ്ററുകള്‍ക്ക് ഡയമണ്ട് സ്കോര്‍ ലഭിച്ചു തുടങ്ങി ഒരു വര്‍ഷമാകും മുമ്പാണ് ആശുപത്രി ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ ദിവസം റിറ്റ്സ്കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡയമണ്ട്, പ്ലാറ്റിനം അക്രഡിറ്റേഷന് അവാര്‍ഡുകള്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയില്‍നിന്ന് സി.ഇ.ഒ ഹബീബ് റഹ്മാന് ഏറ്റുവാങ്ങി. ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസന്, എൻ.എച്ച്.ആര്.എ സി.ഇ.ഒ ഡോ. അഹമ്മദ് മുഹമ്മദ് അല്‍ അന്‍സാരി എന്നിവര്‍ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.