മനാമ: നോർത്തേൺ ഗവർണർ അലി ബിൻ അൽ ശൈഖ് അബ്ദുൽ ഹുസയിൻ അൽ അസ്ഫൂറിനെ ബഹ്റൈനിലെ യു.എസ് ഗവർണർ ജസ്റ്റിൻ സിബെറൽ സന്ദർശിച്ചു. ഗവർണറുടെ നേതൃത്വത്തിൽ ഗവർണറേറ്റിൽ നടന്ന ‘ഞങ്ങൾ സമാധാനത്തിെൻറ പങ്കാളികൾ’ എന്ന പദ്ധതിയുടെ വിജയത്തെ അംബാസഡർ അഭിനന്ദിച്ചു. നോർത്തേൺ ഗവർണർ യു.എസ് അംബാസഡറുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുകയും ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധം എടുത്തുപറയുകയും ചെയ്തു.
രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യം അമേരിക്കയുമായി രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക തലങ്ങളിൽ സഹകരണം നടത്തുന്നതിനെ കുറിച്ചും ഗവർണർ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യവും, ബഹുസ്വരതയും, സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതാണ് ബഹ്റൈെൻറ ശൈലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.