രോഗിയായി നാട്ടിലേക്ക് പോകുന്നവർക്ക് നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം ഉപയോഗപ്പെടുത്താം

മനാമ: ബഹ്റൈൻ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പോകുന്ന ഗുരുതരരോഗം ബാധിച്ച പ്രവാസികൾക്ക് നോർക്കയുടെ അത്യാഹിത ആംബുലൻസ് സേവനം സൗജന്യമായി ഉപയോഗപ്പെടുത്താം. വിദേശത്ത് ജോലിക്കിടെ മരിക്കുന്നവരുടെ മ ൃതദേഹവും കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തിക്കപ്പെടുേമ്പാൾ ഇൗ പദ്ധതിപ്രകാരം അത്യാഹിത ആംബുലൻസ് സേവനം ഉപയോഗ പ്പെടുത്താം. ആംബുലൻസ് സേവനം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായതായി നോർക്ക അധികൃതർ ‘ഗൾഫ് മാധ്യമ’ത്തെ അറിയിച്ച ു.

നോർക്ക റൂട്ട്‌സും ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷനുമായി സഹകരിച്ച് പ്രവാസികൾക്കായി രൂപീകരിച്ച ക്ഷേമ പദ്ധതിയാണിത്. ബഹ്റൈൻ, ചിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബൈ, കുവൈത്ത്, ലണ്ടൻ, സൗദി അറേബ്യ, സ്വിറ്റ്‌സർലൻറ്, ഒമാൻ, ഖത്തർ, ഷാർജ, സൗത്ത് ആഫ്രിക്ക, സുഡാൻ, ഇന്ത്യോനേഷ്യ തുടങ്ങി ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവാസികളുടെ ഭൗതിക ശരീരം നാട്ടിലെത്തിച്ചപ്പോൾ ഇൗ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ ഭൗതിക ശരീരം കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനതാവളങ്ങളിൽ എത്തിക്കുേമ്പാഴാണ് മുൻകൂർ അപേക്ഷ പ്രകാരം അത്യാഹിത ആംബുലൻസ് സേവനം ലഭ്യമാകുക.
രോഗ ബാധിതരായി നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരുന്ന പ്രവാസി മലയാളികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് അവരുടെ വീടുകളിലോ ആശുപത്രികളിലോ എത്തിക്കുകയാണ് ചെയ്യുക. ഇതുവരെയായി പ്രവാസികളുടെ 187 ഓളം ഭൗതിക ശരീരങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന്വീടുകളിലേക്ക് എത്തിച്ചതായും നോർക്ക അധികൃതർ വ്യക്തമാക്കി.


സേവനം ആവശ്യമുള്ളവർ മിസ്ഡ് കോൾ ചെയ്താൽ മതി
അത്യാഹിത ആംബുലൻസ് സേവനം ആവശ്യമുള്ള പ്രവാസികൾ നോർക്ക റൂട്ട്‌സി​െൻറ ടോൾഫ്രീ നമ്പറായ 1800 425 3939 ലേക്ക് വിളിക്കുക. വിദേശത്തു നിന്നുള്ളവർ 00918802012345 എന്ന നമ്പരിലേക്ക് മിസ്ഡ് കോൾ ചെയ്താലും മതി. ഇതിനൊപ്പം norkaemergencyambulance@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്‌പ്പോർട്ടി​െൻറയും വിമാന ടിക്കറ്റി​െൻറയും പകർപ്പ് അയക്കുകയും വേണം

Tags:    
News Summary - norka ambulance service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.