നിയാർക് ‘സ്പർശം 2025’ നവംബർ 28ന് അൽ അഹ്‍ലി ക്ലബിൽ

മനാമ: നിയാർക് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന “സ്പർശം 2025" ന്റെ ഒരുക്കങ്ങൾ പൂർത്തിയയായി വരുന്നതായി സംഘാടക സമിതി.

നവംബർ 28 വെള്ളിയാഴ്ച അൽ അഹ്‍ലി ക്ലബിലെ ബാൻക്വറ്റ് ഹാളിൽ വൈകിട്ട് ആറു മുതലാണ് പരിപാടി. പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിക്കുന്ന "ട്രിക്‌സ് മാനിയ 2.0" എന്ന പരിപാടിയാണ് "സ്പർശം 2025" ന്റെ മുഖ്യ ആകർഷണം. പ്രവേശനം സൗജന്യമാണ്. ഏവരെയും പരിപാടിയിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

ഭിന്ന ശേഷി കുട്ടികൾക്കായി കൊയിലാണ്ടി പന്തലായനിയിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്) നെക്കുറിച്ചു വിശദീകരിക്കുവാൻ ഗ്ലോബൽ ചെയർമാൻ അഷ്‌റഫ് കെ.പിയും, നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി യൂനുസ് ടി.കെയും പരിപാടിയിൽ പങ്കെടുക്കുവാൻ ബഹ്‌റൈനിൽ എത്തുന്നുണ്ട്.


Tags:    
News Summary - Niark ‘Sparsham 2025’ to be held at Al Ahly Club on November 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.