മനാമ: റമദാനിൽ സ്കൂളുകൾ വൈകി ആരംഭിക്കണമെന്ന പാർലമെന്റ് നിർദേശം തള്ളി സർക്കാർ. സ്കൂൾ സമയം റമദാനിൽ ഒമ്പത് ആക്കണമെന്ന നിർദേശമാണ് തള്ളിയത്. റമദാൻ മാസത്തിലെ സമയക്രമീകരണം ഇതിനകം തന്നെ നിലവിലുണ്ടെന്ന് പാർലമെന്റ് ശൂറ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബൂഐൻ പറഞ്ഞു. കൂടാതെ റമദാനിൽ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും ഇതിനകംതന്നെ സമയം കുറച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.രാവിലെ എട്ടുമണക്ക് എല്ലാ ക്ലാസുകളും ആരംഭിക്കും.
പ്രൈമറി ക്ലാസുകൾക്ക് ഉച്ച 12.10 വരെയും ഇന്റർമീഡിയേറ്റിന് ഉച്ച 12.55 വരെയും സെക്കൻഡറിക്ക് 1.25 വരെയുമാണ് ക്ലാസുകളുണ്ടാവുക. അതുപോലെ സ്കൂൾ ബസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.പ്രൈമറി, ഇന്റർമീഡിയേറ്റ് ക്ലാസുകളിലെ വിദ്യാർഥികൾക്ക് 7.10നും സെക്കൻഡറി വിദ്യാർഥികൾക്ക് 6.55നുമായിരിക്കും ബസ് കാത്തിരിപ്പ് സമയം. കൂടാതെ വൊക്കേഷനൽ, ടെക്നിക്കൽ വിദ്യാഭ്യാസം, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് 6.45 ആയും ബസ് സമയം ക്രമീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.