ഐ.വൈ.സി.സി ഫുട്ബാൾ ടൂർണമെന്റ്
ജേതാക്കളായ ഗോസി എഫ്.സി
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ, കേരള ഫുട്ബാൾ അസോസിയേഷൻ ബഹ്റൈനുമായി സഹകരിച്ച് ഹൂറ അൽ തീൽ മൈതാനത്ത് വെച്ച് നടന്ന പ്രഫഷനൽ ഫുട്ബാൾ ടൂർണമെന്റിൽ ഗോസി എഫ്.സി ജേതാക്കളും, മറീന എഫ്.സി റണ്ണർ അപ്പുമായി. ടൂർണമെന്റ് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജന്നാഹി എം.പി ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതം പറഞ്ഞു.
ചാമ്പ്യൻസിനുള്ള ട്രോഫി മുൻ സന്തോഷ് ട്രോഫി താരം പാച്ചനും, റണ്ണേഴ്സ് അപ് ട്രോഫി ജനറൽ കൺവീനർ റിനോ സ്കറിയയും നൽകി. ഇരു ടീമുകൾക്കുമുള്ള ക്യാഷ് അവാർഡ് ട്രഷറർ ബെൻസി ഗനിയുഡ്, അസിസ്റ്റന്റ് ട്രഷറർ മുഹമ്മദ് ജസീൽ വിതരണം ചെയ്തു. വിവിധ കളികളിലെ പ്ലയേർസ് ഓഫ് മാച്ചസായി അഷ്കർ സ്കോപ്പിയൻസ് എഫ്.സി, അരുൺ അൽ മിനാർ എഫ്.സി, ഇസൈൻ എവറസ്റ്റ് എഫ്.സി, ഹിജാസ് ഗോസി എഫ്.സി, വിപിയു അൽ കേരളാവി എഫ്.സി, സഹൽ ഗോസി എഫ്.സി എന്നിവരെ തിരഞ്ഞടുത്തു.ഇവർക്കുള്ള ട്രോഫികൾ ചാരിറ്റി കൺവീനർ സലീം അബൂത്വാലിബ്, മെംബർഷിപ് കൺവീനർ സ്റ്റെഫി സാബു, കെ.എഫ്.എ ബഹ്റൈൻ പ്രസിഡന്റ് അർഷാദ്, സെക്രട്ടറി സജാദ്, ട്രഷറർ തസ്ലീം തെന്നാടൻ, എക്സിക്യൂട്ടിവ് അംഗം സജീഷ് എന്നിവർ വിതരണം ചെയ്തു. ടോപ് സ്കോറർ ആയ ഗോസി എഫ്.സിയുടെ അജിനുള്ള ട്രോഫി ടൂർണമെന്റ് റിസപ്ഷൻ കൺവീനർ ജിതിൻ പരിയാരം നൽകി.
റണ്ണേഴ്സ് മറീന എഫ്.സി
ബെസ്റ്റ് ഗോൾ കീപ്പർ മറീന എഫ്.സിയുടെ മുഫസ്സിലിനുള്ള ട്രോഫി ടൂർണമെന്റ് പബ്ലിസിറ്റി കൺവീനർ ബേസിൽ നെല്ലിമറ്റം, ബെസ്റ്റ് ഡിഫെൻഡറായ മറീന എഫ്.സിയുടെ സജിത്തിനുള്ള ട്രോഫി ടൂർണമെന്റ് ഫിനാൻസ് കൺവീനർ മുഹമ്മദ് ജസീൽ, പ്ലയെർ ഓഫ് ടൂർണമെന്റ്നുള്ള ട്രോഫി വളന്റിയർ കൺവീനർ ഷംഷാദ് കാക്കൂർ, ഫെയർ പ്ലേ അവാർഡ് ഐ.വൈ.സി.സി ബഹ്റൈൻ മുൻ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി എന്നിവർ നൽകി.
മാസ്റ്റേഴ്സ് ഓഫ് ഇവന്റ്സ് ആയി ടൂർണമെന്റ് അവതാരികയും, ഐ.വൈ.സി.സി വനിത വിങ് എക്സിക്യൂട്ടീവ് മെംബറുമായ രമ്യ റിനോയെയും ടൂർണമെന്റ് അന്നൗൻസർ ഷമീർ പൊന്നാനിയെയും തിരഞ്ഞെടുത്തു. ഇരുവർക്കുമുള്ള ഉപഹാരവും ചടങ്ങിൽ വെച്ച് നൽകി. മെഡിക്കൽ സപ്പോർട്ട് നൽകിയ കിംസ് ഹോസ്പിറ്റലിനുള്ള മെമന്റോ ഐ.വൈ.സി.സി ബഹ്റൈൻ മുൻ പ്രസിഡന്റ് ബ്ലെസ്സൻ മാത്യു നൽകി.പ്രോഗ്രാം ജനറൽ കൺവീനർക്കും, സബ് കമ്മിറ്റി കൺവീനർമാർക്കുമുള്ള ഉപഹാരം ഐ.വൈ.സി.സി വൈസ് പ്രസിഡന്റ് അനസ് റഹീം, ജോയന്റ് സെക്രട്ടറിമാരായ രാജേഷ് പന്മന, രതീഷ് രവി, ആർട്സ് വിങ് കൺവീനർ റിച്ചി കളത്തൂരേത്ത് എന്നിവർ നൽകി. ദേശീയ കോർ കമ്മിറ്റി അംഗങ്ങൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.