അബ്ദുർറഹീം സഖാഫി, അബ്ദുല്ല രണ്ടത്താണി, അഷ്റഫ് കോട്ടക്കൽ
മനാമ: ഐ.സി.എഫ് സൽമാബാദ് റീജനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ നടന്ന മെംബർഷിപ് കാമ്പയിന് ശേഷം നടന്ന വാർഷിക കൗൺസിൽ ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ എജുക്കേഷൻ സെക്രട്ടറി റഫീക്ക് ലത്വീഫി വരവൂർ ഉദ്ഘാടനം ചെയ്തു. അബ്ദു റഹീം സഖാഫി വരവൂർ (പ്രസിഡന്റ്), അബ്ദുല്ല രണ്ടത്താണി (ജനറൽ സെക്രട്ടറി,) അഷ്റഫ് കോട്ടക്കൽ (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് സൽമാബാദ് റീജനൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.
ഡെപ്യൂട്ടി പ്രസിഡന്റുമാരായി റഹീം താനൂർ, ഹാഷിം മുസ്ലിയാർ തിരുവന്തപുരം, അൻസാർ വള്ളൂർ എന്നിവരെയും സെക്രട്ടറിമാരായി ഹംസ ഖാലിദ് സഖാഫി (ഓർഗനൈസിങ് ആൻഡ് ട്രൈനിങ്), അഷ്ഫാഖ് മണിയൂർ ( അഡ്മിനിസ്ട്രേഷൻ ആൻഡ് ഐ.ടി), സുലൈമാൻ വെള്ളറക്കാട് ( പി.ആർ ആൻഡ് മീഡിയ), യൂനുസ് മുടിക്കൽ ( വുമൺ.എം പവർമെന്റ് ), ഷഫീഖ് മുസ്ലിയാർ വെള്ളൂർ (തസ്കിയ), വൈ.കെ. നൗഷാദ് ( ഹാർമണി ആൻഡ് എമിനൻസി), അമീറലി ആലുവ ( മോറൽ എജുക്കേഷൻ ), വി.പി.കെ. മുഹമ്മദ് (നോളജ്), ഇസ്ഹാഖ് വലപ്പാട് (പബ്ലിക്കേഷൻ), ഷാജഹാൻ കെ.ബി ( വെൽഫെയർ ആൻഡ് സർവീസ്), അർഷദ് ഹാജി (എകണോമിക് ) എന്നിവരെയും തിരെഞ്ഞടുത്തു.
സൽമാബാദ് സുന്നി സെന്ററിൽ നടന്ന വാർഷിക കൗൺസിലിൽ ഫൈസൽ ചെറുവണ്ണൂർ വാർഷിക പ്രവർത്തനറിപ്പോർട്ടും അഷറഫ് കോട്ടക്കൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഐ.സി.എഫ് നാഷനൽ വെൽഫെയർ പ്രസിഡന്റ് സിയാദ് വളപട്ടണം പുനഃസംഘടന നടപടികൾക്ക് നേതൃത്വം നൽകി. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുല്ല രണ്ടത്താണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.