ഇന്ത്യൻ സ്‌കൂളിൽ ഗ്രാൻഡ് പേരന്റ്‌സ് ഡേ പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range ന്യൂ ഇന്ത്യൻ സ്‌കൂളിൽ ഗ്രാൻഡ് പേരന്റ്‌സ് ഡേ
മനാമ: കുടുംബബന്ധങ്ങളുടെയും മുതിർന്നവരോടുള്ള ആദരവിന്റെയും പ്രാധാന്യം വിളിച്ചോതി ന്യൂ ഇന്ത്യൻ സ്‌കൂളിൽ ഗ്രാൻഡ് പേരന്റ്‌സ് ഡേ ആഘോഷിച്ചു. സ്‌കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ കൊച്ചുമക്കളും ഗ്രാൻഡ് പേരന്റ്‌സും ഒന്നിച്ചെത്തി മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ചു.
സ്‌കൂൾ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ സ്വാഗതപ്രസംഗവും സന്ദേശവും നൽകി. കുട്ടികളെ സ്‌നേഹവും അറിവും നൽകി വളർത്തുന്നതിൽ ഗ്രാൻഡ് പേരന്റ്‌സ് വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വൈസ് പ്രിൻസിപ്പൽമാരും പ്രൈമറി വിഭാഗം അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.