ബഹ്റൈൻ പ്രവാസികൾക്കായി മാപ്പിളപ്പാട്ട് മത്സരവുമായി പി.സി.ഡബ്ല്യു.എഫ്
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് മത്സരം പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ പ്രവാസികളായ 18 വയസ്സ് പൂർത്തിയായവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
മത്സരത്തിന്റെ ആദ്യഘട്ടമായി ഓഡിഷൻ റൗണ്ട് നടത്തും. മത്സരാർത്ഥികൾ മാപ്പിളപ്പാട്ട് മാത്രം ഉൾപ്പെടുത്തി 2 മുതൽ 4 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ സമർപ്പിക്കണം. കരോക്കെ സംവിധാനങ്ങളോ മ്യൂസിക് എഡിറ്റിംഗ് ആപ്പുകളോ ഉപയോഗിച്ചുള്ള വീഡിയോകൾ സ്വീകരിക്കുന്നതല്ല.
ഓഡിഷൻ എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 ആണ്. വീഡിയോക്കൊപ്പം മത്സരാർത്ഥിയുടെ പേര്, താമസസ്ഥലം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ നിർബന്ധമായും നൽകണം. ഓരോ മത്സരാർത്ഥിക്കും ഒരു എൻട്രി മാത്രമാണ് സമർപ്പിക്കാനാകുക.
ഓഡിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 മത്സരാർത്ഥികൾക്ക് ഫൈനൽ റൗണ്ടിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കുന്നതിനും പി.സി.ഡബ്ല്യു.എഫ് കലാവേദി കൺവീനർ നസീർ പൊന്നാനിയുമായി വാട്സാപ്പിൽ 38453466 ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.