ഇന്ത്യൻ സ്‌കൂൾ ഇ.ജി.എം വീണ്ടും നടത്തണമെന്ന് ഇൻഡക്സ് ബഹ്‌റൈൻ

മനാമ: കഴിഞ്ഞ ദിവസം ഇന്ത്യൻ സ്‌കൂളിൽ ചേർന്ന അസാധാരണ ജനറൽ ബോഡി യോഗത്തിൽ (ഇ.ജി.എം) നാടകീയ സംഭവങ്ങളും വാക്‌പോരും നടന്നതിനെ തുടർന്ന് വീണ്ടും നടത്തണമെന്ന ആവശ്യവുമായി ഇൻഡക്സ് ബഹ്റൈൻ രംഗത്ത്. അജണ്ടയിലെ മൂന്നാമത്തെ ഇനമായ സി.ആർ എടുക്കലും ഭരണഘടനാ ഭേദഗതിയും എടുത്ത സമയത്താണ് നാടകീയ സംഭങ്ങൾ അരങ്ങേറിയത്. അജണ്ട പകുതി ആയപ്പോഴേക്കും പള്ളിയിൽ പോകേണ്ട സമയമായതിനാൽ ബ്രെക്ക് കൊടുക്കുകയും തിരികെ വരുമ്പോഴേക്കും അജണ്ട കഴിഞ്ഞു മീറ്റിങ് പാസ്സാക്കി എന്നാണു ചെയർമാൻ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കൾ അതിനു സമ്മതിക്കാതിരിക്കുകയും ചർച്ചകൾ ആവശ്യമാണെന്ന് പറയുകയും ചെയ്തതിന്റെ പേരിൽ വീണ്ടും ചർച്ചക്കെടുക്കുയാണുണ്ടായത്.

സി.ആർ വിഷയം വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞതനുസരിച്ചായതിനാൽ പങ്കെടുത്ത ഒരു രക്ഷിതാവും എതിർത്തില്ല. ഇലക്ഷൻ ആവാറായ ഈ സമയത് ധൃതിപിടിച്ച് നടപ്പിലാക്കുന്നതിൽ രക്ഷിതാക്കൾ സംശയം പ്രകടിപ്പിച്ചു. ഒരു കമ്മറ്റി മെമ്പർമാരുടെ പേരിലോ മറ്റേതെങ്കിലും വ്യക്തികളുടെ പേരിലോ സ്‌കൂൾ സി.ആർ എടുക്കരുത് എന്ന് മീറ്റിങ് ഒന്നടക്കം ആവശ്യപ്പെട്ടു. അതിനു അംഗീകാരവും ലഭിച്ചു. ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾ ഉടമസ്ഥരാവുന്ന തരത്തിൽ അതാത് കാലത്തെ ഭരണസമതി അംഗങ്ങൾ അതിന്റെ ഗവേർണിംഗ് കമ്മറ്റിയാവും എന്ന രീതിയിൽ സി.ആർ എടുക്കുനാണ് യോഗം തീരുമാനിച്ചത്.

തുടർന്നുണ്ടായ തർക്കങ്ങൾക്കിടെ യോഗം അവസാനിപ്പിച്ച് ചെയർമാൻ മടങ്ങി. തുടർന്ന് വീണ്ടും യോഗം ചേർന്നുവെങ്കിലും യാതൊരു ഭേദഗതികളും അംഗീകരിക്കാൻ ഭരണസമിതി തയ്യാറായില്ല. ഭരണസമിതിയുടെ ഈ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധവും നിരാശാജനകവുമാണെന്ന് ഇൻഡക്സ് ബഹ്‌റൈൻ പ്രസിഡന്റ് റഫീക്ക് അബ്ദുള്ള ആരോപിച്ചു. വോട്ടെടുപ്പ് നടത്താനോ പ്രതിപക്ഷ നിലപാടുകൾ കേൾക്കാനോ അധികൃതർ തയ്യാറായില്ലെന്നും ഇക്സിക്യൂട്ടീവ് കമ്മറ്റിയിലെ അംഗങ്ങളെപ്പോലും ഇരുട്ടിൽ നിർത്തിയാണ് പല തീരുമാനങ്ങളും എടുത്തതെന്നും യോഗത്തിൽ വിമർശനമുയർന്നു. വിഷയത്തിൽ അടിയന്തരമായി മറ്റൊരു ഇജിഎം വിളിച്ച് ചേർത്ത് ജനാധിപത്യപരമായ രീതിയിൽ മാത്രമായിരിക്കണം ഭരണസമിതി മുന്നോട്ട് പോകേണ്ടതെന്ന് ഇൻഡക്സ് ബഹ്‌റൈൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Index Bahrain wants Indian School EGM to be held again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.