ജി.എസ്.എസ് സംഘടിപ്പിച്ച പഠനശിബിരത്തിൽനിന്ന്

ഗുരുദേവന്റെ 99ാം മഹാസമാധി ദിനാചരണം: പഠനശിബിരം സംഘടിപ്പിച്ച് ജി.എസ്.എസ്

മനാമ: ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാല് ദിവസങ്ങളിലായാണ് പരിപാടികൾ നടന്നത്. മഹാസമാധിയോടനുബന്ധിച്ച് കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ വിഷയങ്ങൾ ആസ്പദമാക്കി സംഘടിപ്പിച്ച പഠനശിബിരം ശ്രദ്ധേയമായി. പ്രശസ്ത ഗുരുപ്രഭാഷകനും മോട്ടിവേഷണൽ സ്പീക്കറും നെടുങ്കണ്ടം പച്ചടി ഗവൺമെന്റ് യു.പി. സ്കൂൾ പ്രധാനാധ്യാപകനുമായ ബിജു പുളിക്കലേടത്ത് മൂന്ന് ദിവസങ്ങളിലായി പഠനക്ലാസുകൾ നയിച്ചു.

ശ്രീനാരായണ ഗുരുദേവന്റെ ദാർശനിക ആശയങ്ങളും ആധുനിക കേരളത്തിന്റെ വളർച്ചയും ലളിതവും ആഴത്തിലുള്ളതുമായ രീതിയിൽ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ പഠനക്ലാസുകൾക്ക് കഴിഞ്ഞു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം കെ.ജി. ബാബുരാജൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

ഗുരുദേവന്റെ മഹാസമാധി ദിനമായ സെപ്റ്റംബർ 21-നും സൊസൈറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടന്നു. സമാപന സമ്മേളനത്തിൽ മഹാസമാധി ദിനാചരണങ്ങൾക്ക് നേതൃത്വം നൽകിയ ബിജു പുളിക്കലേടത്തിനെ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, വൈസ് ചെയർമാൻ സതീഷ് കുമാർ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ, ലേഡീസ് വിങ് പ്രസിഡന്റ് ശ്രീജയ് ബിനോ, സെക്രട്ടറി സിന്ദു റോയി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഡയറക്ടർ ബോർഡ് അംഗങ്ങളായ ശിവജി ശിവദാസൻ, രഞ്ജിത്ത് വാസപ്പൻ, ബിനുമോൻ ചുങ്കപ്പാറ, ലേഡീസ് വിങ് അംഗങ്ങളായ വിദ്യാ രാജേഷ്, ആശ ശിവകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജി.എസ്.എസ് കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങുകളിൽ പങ്കെടുത്തു.

Tags:    
News Summary - sreenaranaya guru Mahasamadhi Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.