‘ഓണം ഫിയസ്റ്റ – ആവണി 2026’ ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ഇന്ത്യൻ ക്ലബ് 'ഓണം ഫിയസ്റ്റ; ആവണി 2026' ആഘോഷങ്ങൾക്ക് തുടക്കമായി
മനാമ: ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് ‘ഓണം ഫിയസ്റ്റ – ആവണി 2026’ തുടക്കം. അംഗങ്ങളും കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും പങ്കെടുത്ത വർണ്ണാഭമായ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾക്ക് തിരശ്ശീല ഉയർന്നത്.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ക്യാപിറ്റൽ ഗവർണറേറ്റ് എം.പി മുഹമ്മദ് ഹുസൈൻ അൽ ജനാഹി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കെ. ജി. ബാബുരാജ് വിശിഷ്ടാതിഥിയായും പങ്കെടുത്തു.
ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് പരമ്പരാഗത രീതിയിൽ കൊടിയേറ്റം നിർവ്വഹിച്ചതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ജനറൽ സെക്രട്ടറി അനിൽകുമാർ ആർ. സ്വാഗതം ആശംസിച്ചു. ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഇവന്റ് കോർഡിനേറ്റർമാരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം നടന്ന സിനിമാറ്റിക് ഡാൻസ് മത്സരം കാണികൾക്ക് മികച്ച ദൃശ്യവിരുന്നായി. ഒക്ടോബർ 1, 2 തീയതികളിൽ വിവിധ സാംസ്കാരിക കലാപരിപാടികളോടെയും സംഗീത നിശയോടെയും തുടരും. ഒക്ടോബർ 9-ന് നടക്കുന്ന വിപുലമായ ഓണസദ്യയോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.