വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈനിൽ നടത്തിയ ഓണാഘോഷത്തിൽ നിന്ന്
വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം നടത്തി
മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ സംഗമം സംഘടിപ്പിച്ചു. ന്യൂ ഹോറിസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു, ലോക കേരള സഭ അംഗം കോശി സാമൂവൽ, ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ്, പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തിരുനിലത്ത്, സെലിബ്രിറ്റി ഷെഫ് യു. കെ. ബാലൻ, ഇന്ത്യൻ സ്കൂൾ എക്സ്-കോം മെമ്പർ ഡോ. മുഹമ്മദ് ഫൈസൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഡബ്ല്യു.എം.എഫ് മിഡിലിസ്റ്റ് നേതാക്കളും നാഷണൽ കൗൺസിൽ നേതാക്കളായ നേതാക്കളും പ്രോഗ്രാമിന് നേതൃത്വം നൽകി. ചടങ്ങിന് മാറ്റ് കൂട്ടാനായി വനിതാ വേദിയുടെ നേതൃത്വത്തിൽ വർണ്ണാഭമായ ഫ്യൂഷൻ നൃത്തച്ചുവടുകൾ അരങ്ങേറി. റീജ റെജി, ഷൈനി ബിനു, അലിൻ ജോഷി, മിനി മാത്യു, ആർദ്ര സുസൻ റോയ്, നാസിയ ജി. എച്ച്, ദിവ്യ സുദീഷ്, സീമ ജോബി, ഷെറിൻ തോമസ്, ഷെറിൻ ഷാജി എന്നിവർ അവതരിപ്പിച്ച മനോഹരമായ നൃത്താവിഷ്കാരം ആഘോഷങ്ങൾക്ക് പുതിയ ദൃശ്യവിരുന്നേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.