ബുസൈതീനിൽ തുറന്ന കണക്ടിങ് ബ്രിഡ്ജ്
മനാമ: ബുസൈത്തീനെയും ശൈഖ് ഈസ ബിൻ സൽമാൻ പാലത്തെയും ബന്ധിപ്പിക്കുന്ന ബൈപാസ് പാലം ബുസൈതീൻ ഇന്റർചെയ്ഞ്ച് തുറന്നു. മനാമയ്ക്കും മുഹറഖിനും ഇടയിലുള്ള യാത്ര മെച്ചപ്പെടുത്തുന്നതിനും ബുസൈത്തീൻ, അൽ-സയ, അൽ-ദയർ, സമഹീജ് എന്നിവക്കിടയിൽ ദിയാർ അൽ മുഹറഖിലേക്കും അയൽ പ്രദേശങ്ങളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന ഗതാഗത പദ്ധതികളിൽ ഒന്നാണിത്.
പാലം തുറക്കുന്നതോടെ തിരക്കേറിയ സമയങ്ങളിൽ മനാമയിൽനിന്ന് ദിയാർ അൽ മുഹറഖിലേക്കുള്ള യാത്ര സമയം 20 മിനിറ്റ് വരെ കുറക്കാനാകുമെന്ന് കണക്കാക്കപ്പെടുന്നു. മുഹറഖ് റിങ് റോഡിൽനിന്ന് മുഹറഖ് സിറ്റിയിലേക്ക് വരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.