മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒക്ടോബർ ഒന്നുമുതൽ പുതിയ ബാഗേജ് നയം നടപ്പാക്കും. വൃത്താകൃതിയിലുള്ളതോ, പ്രത്യേക ആകൃതിയിൽ അല്ലാത്തതോ, കയറോ ചരടോകൊണ്ട് കെട്ടിയതോ ആയ ബാഗുകൾ, പുതപ്പിൽ പൊതിഞ്ഞ ബാഗുകൾ, അയഞ്ഞ സ്ട്രാപ്പുകളുള്ള ബാഗുകൾ എന്നിവക്കാണ് നിേരാധനം. അതേസമയം ബേബി സ്‌ട്രോളറുകൾ, സൈക്കിളുകൾ,വീൽച്ചെയറുകൾ, ഗോൾഫ് ബാഗ്സ് എന്നിവക്ക് നിരോധനമില്ല. സൗഹൃദപരവും കാര്യക്ഷമവുമായ വിമാനത്താവളം എന്ന നിലയിൽ മുന്നോട്ടുപോകാൻ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം പ്രതിഞ്ജാബദ്ധമാണെന്ന് ബി.എ.സി ചീഫ് എയർപോർട്ട് ഒാപറേഷൻസ് ഒാഫീസർ മിഖായേൽ മോഹൻബെർഗർ പറഞ്ഞു. മാത്രമല്ല ഉയർന്ന സുരക്ഷയും സുരക്ഷയും ഉറപ്പാക്കാൻ സ്ഥിരതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നു.
ബാഗേജ് ഹാൻഡ്‌ലിംഗ് സിസ്റ്റത്തിെൻറ സമഗ്രത ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ പിന്തുണയാകും. ഉപഭോക്താക്കൾക്ക് മികച്ച സേവനം എത്തിക്കാനും, വിമാനത്താവള ജീവനക്കാർക്ക് അവരുടെ ദൈനംദിന ചുമതലകൾ നിർവഹിക്കുന്നത് സുരക്ഷിതവും കൂടുതൽ കാര്യക്ഷമവുമാകാനും പുതിയ ബാഗേജ് നയത്തിലൂടെ സാധ്യമാകും. ആകൃതിരഹിതമായ ബാഗേജുകളിൽ കയറോ ചരടോ ഉപയോഗിച്ച് വരിഞ്ഞിരിക്കുന്നത് കൺവയർബെൽറ്റുകളിൽ മുട്ടുന്നതിനും യന്ത്രം പ്രവർത്തനരഹിതമാകുന്നതിനും ഒപ്പം ബാഗേജ് പ്രവർത്തനങ്ങൾ തടസപ്പെടുന്നതിനും കാരണമാകുന്നുണ്ട്. ഇത് മറ്റ് യാത്രികരെ അസൗകര്യത്തിലാക്കുന്നുമുണ്ട്. സാധാരണ യാത്രാബാഗുകൾ, അല്ലെങ്കിൽ പ്രത്യേകം പായ്ക്ക് ചെയ്ത പെട്ടികളോ ആകുന്നത് ചെക്ക്-ഇൻ ഏരിയകളിലെ കാലതാമസം ഒഴിവാക്കാൻ കാരണമാകുമെന്നും യാത്രക്കാരോടുള്ള അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.