മനാമ: പ്രമുഖ ചില്ലറ വ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ് മുഹറഖിലെ ബുസൈതീനിൽ പുതിയ ഹൈപ്പർമാർക്കറ്റ് ശാഖ തുറന്നു. പ്രൗഢഗംഭീരമായ ചടങ്ങിൽ കോമേഴ്സ്യൽ അസി. അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് പുതിയ ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്.
നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്റൈനിലെ 18ാമത്തെയും മിഡിൽ ഈസ്റ്റിലെ 124ാമത്തെയും ശാഖയാണ് തുറന്നത്. രാവിലെ എട്ട് മുതൽ അർധരാത്രി വരെയാണ് ഈ ശാഖയുടെ പ്രവർത്തന സമയം.
ഉദ്ഘാടന ചടങ്ങിൽ പാർലമെന്റ് അംഗം ഹമദ് അൽ ദോയ്, മുനിസിപ്പാലിറ്റി കൗൺസിൽ ഹെഡ് അബ്ദുൽ അസീസ് അൽ നാർ, നെസ്റ്റോ മാനേജിങ് ഡയറക്ടർ ഹാഷിം മാണിയോത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർ അർഷാദ് ഹാഷിം, ഡയറക്ടർ മുഹമ്മദ് ആത്തിഫ്, ജനറൽ മാനേജർ മുഹമ്മദ് ഹനീഫ്, ഹെഡ് ഓഫ് ബയിങ് അബ്ദു ചെട്ടിയാങ്കണ്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു. നൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന വിശാലമായ പാർക്കിങ് സൗകര്യവും ഉപഭോക്താവിന് തടസ്സമില്ലാത്ത രീതിയിൽ ക്രമീകരിച്ച ചെക്ക് ഔട്ട് കൗണ്ടറുകളും പുതിയ പൈപ്പർമാർക്കറ്റിന്റെ പ്രത്യേകതയാണെന്ന് നെസ്റ്റോ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ.പി. അർഷാദ് ഹാഷിം പറഞ്ഞു.
ബഹ്റൈനിൽ നെസ്റ്റോയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ തുടർച്ചയായി പിന്തുണ നൽകിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ബഹ്റൈനിലെ ജനങ്ങൾക്കും നെസ്റ്റോ അധികൃതർ നന്ദി അറിയിച്ചു.
നെസ്റ്റോ ഗ്രൂപ്പിന്റെ ലോയൽറ്റി റിവാർഡ് പ്രോഗ്രാമായ ‘ഇനാം’ ആപ്പിലൂടെ ഏത് ബ്രാഞ്ചിലെയും ഓരോ പർച്ചേസിനും പ്രത്യേക ആനുകൂല്യങ്ങളും അധിക കിഴിവുകളും റിഡീം ചെയ്യാവുന്ന പോയന്റുകളും നൽകും.
നന്നായി ചിട്ടപ്പെടുത്തിയ സ്റ്റോർ ലേഔട്ട്, മികച്ച ഉപഭോക്തൃ സേവനം, വിലക്കുറവ്, സൗകര്യപ്രദമായ ഷോപ്പിങ്, ഗുണനിലവാരം എന്നിവയോട് നെസ്റ്റോ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.