മനാമ: ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്ററിലെ (നിയാർക്ക്) 10 കുട്ടികൾക്ക് ഒരു വർഷത്തേക്കുള്ള ചെലവിലേക്ക് ഒമ്പത് ലക്ഷം രൂപയും പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് നെസ്റ്റിന് രണ്ടര ലക്ഷം രൂപയും നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ കൈമാറി. റമദാൻ മാസം നിയാർക്ക് ബഹ്റൈൻ സ്വരൂപിച്ചതാണ് തുക. നെസ്റ്റ്- നിയാർക്ക് ട്രഷറർ ടി.പി. ബഷീർ തുക ഏറ്റുവാങ്ങി. ചെയർമാൻ അബ്ദുല്ല കരുവഞ്ചെരി, ഡിപ്പാർട്മെന്റ് കോഓഡിനേറ്റർ ഹർഷക്ക്, നിയാർക്ക് ബഹ്റൈൻ ചെയർമാൻ ഫറൂഖ് കെ.കെ, രക്ഷാധികാരി കെ.ടി. സലിം, വൈസ് ചെയർമാൻ ജൈസൽ അഹ്മദ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഗംഗൻ തൃക്കരിപ്പൂർ, ബിജു വി.എൻ, അബ്ദുൽ ജലീൽ, ഹംസ എന്നിവർ സന്നിഹിതരായിരുന്നു.
പാലിയേറ്റിവ് പ്രവർത്തനത്തിലൂടെ തുടങ്ങിയ നെസ്റ്റിന്റെ ഭിന്നശേഷി കുട്ടികളുടെ ഗവേഷണ സ്ഥാപനമായി പ്രവർത്തിക്കുന്ന നിയാർക്കിന് കേരള സംസ്ഥാന സർക്കാറിന്റെ പുരസ്കാരമടക്കമുള്ള അംഗീകാരങ്ങൾ നേടാനായിട്ടുണ്ട്. ഭിന്നശേഷിയോടെ പിറക്കുന്ന രക്ഷിതാക്കൾ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സംസ്ഥാന സർക്കാർ വഴി ഏറ്റെടുത്ത് മികച്ച രീതിയിൽ പരിചരിക്കുന്നതിനായി പ്രത്യേക സംരക്ഷണ കേന്ദ്രവും നിയാർക്കിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.