മനാമ: ബഹ്റൈനിൽ ദീർഘകാലം ജോലി ചെയ്ത് രോഗാവസ്ഥയിൽ നാട്ടിലേക്ക് പോയ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രാജീവ് സുമനസുകളുടെ സഹായം തേടുന്നു. പാലസിൽ ഹൗസ് ബോയിയായി 12 വർഷത്തോളം ജോലി ചെയ്ത രാജീവ് ഒരു വർഷം ഒമാനിലും ജോലി നോക്കിയിരുന്നു. കഴിഞ്ഞ വർഷം അവസാനം നാട്ടിലെത്തി നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം കാൻസറാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം എസ്.യു.ടി, ആർ.സി.സി എന്നിവിടങ്ങളിൽ ചികിത്സയിലാണിപ്പോൾ. നാക്കിലും തൊണ്ടയിലും കാൻസർ ബാധിച്ചതിനെ തുടർന്ന് ഒാപറേഷനും കീമോയും ചെയ്തെങ്കിലും പൂർണമായി മാറിയിട്ടില്ല. ഇപ്പോൾ സംസാരശേഷിയെയും ബാധിച്ചിട്ടുണ്ട്.
വീടിെൻറ ആധാരം പണയപ്പെടുത്തിയാണ് ചികിത്സ നടക്കുന്നത്. ഏഴും മൂന്നും വയസുള്ള രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. ചികിത്സക്ക് മാസത്തിൽ വലിയ തുക വേണ്ടതിനാൽ രണ്ട് മാസമായി വലിയ കഷ്ടപ്പാടിലാണ് കഴിയുന്നത്. ഇവരെ സഹായിക്കാനായി എസ്.ബി.െഎ നെയ്യാറ്റിൻകര ബ്രാഞ്ചിൽ 20165396903 നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. െഎ.എഫ്.സി കോഡ് SBIN0071106, ഫോൺ^ 9544837703.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.