നായെ നടത്തുന്നതിനിടെ മയക്കുമരുന്ന് വിൽപന; ഫിലിപ്പിനോ യുവതി പിടിയിൽ

മ​നാ​മ: വ​ള​ർ​ത്തു​മൃ​ഗ​ത്തെ ന​ട​ത്താ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​ന്റെ മ​റ​വി​ൽ ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കി​യി​രു​ന്ന 39കാ​രി​യാ​യ ഫി​ലി​പ്പി​നോ യു​വ​തി ബ​ഹ്‌​റൈ​നി​ൽ പി​ടി​യി​ലാ​യി. അ​ബൂ അ​ഷി​റ, മാ​ഹൂ​സ് മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ന്റി നാ​ർ​കോ​ട്ടി​ക് ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. നാ​യു​മാ​യി ന​ട​ക്കാ​ൻ ഇ​റ​ങ്ങു​ന്ന യു​വ​തി, ആ​രും ശ്ര​ദ്ധി​ക്കാ​ത്ത ഇ​ട​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് പാ​ക്ക​റ്റു​ക​ൾ നി​ക്ഷേ​പി​ക്കു​ക​യും പി​ന്നീ​ട് ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ന്ന് അ​ത് കൈ​ക്ക​ലാ​ക്കു​ന്ന​തു​മാ​യി​രു​ന്നു രീ​തി. ഒ​രു വീ​ടി​ന് സ​മീ​പം പാ​ക്ക​റ്റ് ഉ​പേ​ക്ഷി​ക്കു​ന്ന​ത് ക​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ​ത​ന്നെ ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ ബാ​ഗി​ൽ​നി​ന്ന് അ​ഞ്ച് പാ​ക്ക​റ്റ് ഐ​സ് മെ​ത്ത് ക​ണ്ടെ​ടു​ത്തു. മാ​ഹൂ​സി​ലെ ഇ​വ​രു​ടെ അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ര​ക്കി​ലോ​യോ​ളം ഷാ​ബു​വും മ​റ്റ് മ​യ​ക്കു​മ​രു​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് വ​ള​ർ​ത്തു​നാ​യ്ക്ക​ളെ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. പാ​കി​സ്താ​ൻ സ്വ​ദേ​ശി​യാ​ണ് ത​ന്നെ ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ക്കി​യ​തെ​ന്നും ഓ​രോ ത​വ​ണ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​മ്പോ​ഴും 150 മു​ത​ൽ 180 വ​രെ ദീ​നാ​ർ ല​ഭി​ച്ചി​രു​ന്ന​താ​യും അ​വ​ർ മൊ​ഴി ന​ൽ​കി.

മെ​ത്താം​ഫെ​റ്റാ​മി​ൻ വി​ൽ​പ​ന, വി​ത​ര​ണം, ഉ​പ​യോ​ഗം എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. യു​വ​തി​യു​ടെ ര​ക്ത​പ​രി​ശോ​ധ​ന ഫ​ല​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സ് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Tags:    
News Summary - Filipino woman arrested for selling drugs while walking her dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.