പാ​ർ​പ്പി​ടം, ജീ​വി​ത​ച്ചെ​ല​വ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് പാ​ർ​ല​മെ​ന്റ് അം​ഗീ​കാ​രം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ നേ​രി​ടു​ന്ന ജീ​വി​ത​ച്ചെ​ല​വും പാ​ർ​പ്പി​ട പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് സു​പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ർ​ല​മെ​ന്റ് ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ചു. ഏ​ഴ​ര മ​ണി​ക്കൂ​ർ നീ​ണ്ട മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ഭ​വ​ന ന​വീ​ക​ര​ണം, വൈ​ദ്യു​തി നി​ര​ക്ക്, റ​മ​ദാ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ എം.​പി​മാ​ർ സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ ക്ഷ​ണി​ച്ച​ത്.

മ​സാ​യ ഭ​വ​ന പ​ദ്ധ​തി വ​ഴി വീ​ട് സ്വ​ന്ത​മാ​ക്കി​യ​വ​ർ​ക്ക് നി​ല​വി​ൽ വീ​ട് പു​തു​ക്കി​പ്പ​ണി​യാ​നോ വി​ക​സി​പ്പി​ക്കാ​നോ വാ​യ്പ ല​ഭി​ക്കു​ന്നി​ല്ല. വീ​ടി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ബാ​ങ്കു​ക​ളി​ൽ പ​ണ​യ​ത്തി​ലാ​യ​താ​ണ് ഇ​തി​ന് ത​ട​സ്സ​മാ​കു​ന്ന​ത്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ഹൗ​സി​ങ് ബാ​ങ്കും ധ​ന​കാ​ര്യ ബാ​ങ്കു​ക​ളും ചേ​ർ​ന്ന് ‘ജോ​യ​ന്റ് മോ​ർ​ട്ട്ഗേ​ജ്’ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ്ട്രാ​റ്റ​ജി​ക് തി​ങ്കി​ങ് ബ്ലോ​ക്ക് വ​ക്താ​വ് ഖാ​ലി​ദ് ബു ​അ​ന​ക് ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രേ വീ​ട്ടി​ൽ ഒ​ന്നി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​മ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും ഉ​പ​യോ​ഗം ഒ​രു മീ​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ഉ​യ​ർ​ന്ന താ​രി​ഫ് ഈ​ടാ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്കും വി​ര​മി​ച്ച​വ​ർ​ക്കും വ​ലി​യ സാ​മ്പ​ത്തി​ക ഭാ​ര​മാ​ണ്. ഓ​രോ കു​ടും​ബ​ത്തി​നും പ്ര​ത്യേ​കം മീ​റ്റ​റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ അ​മി​ത ബി​ല്ലി​ൽ നി​ന്ന് ഒ​ഴി​വാ​കാ​നും വൈ​ദ്യു​തി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് എം.​പി ഡോ. ​അ​ബ്ദു​ൽ ഹ​ക്കീം അ​ൽ ഷെ​നോ പ​റ​ഞ്ഞു. കൂ​ടാ​തെ റ​മ​ദാ​ൻ മാ​സ​ത്തി​ൽ പ്ര​ത്യേ​ക ധ​ന​സ​ഹാ​യം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് എം.​പി​മാ​ർ മു​ന്നോ​ട്ടു​വെ​ച്ച​ത്. പാ​ർ​ല​മെ​ന്റ് ആ​ക്ടി​ങ് സ്പീ​ക്ക​ർ അ​ബ്ദു​ൽ​ന​ബി സ​ൽ​മാ​ൻ വോ​ട്ടെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. രാ​ജ്യ​ത്തെ കു​ടും​ബ​ങ്ങ​ൾ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക സ​മ്മ​ർ​ദ​ത്തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​ഏ​ക​ക​ണ്ഠ​മാ​യ തീ​രു​മാ​നം ന​ൽ​കു​ന്ന​ത്.

റ​മ​ദാ​ൻ ആ​ശ്വാ​സ പ​ദ്ധ​തി: വൗ​ച്ച​റു​ക​ളും ഫീ​സ് ഇ​ള​വു​ക​ളും ന​ൽ​കാ​ൻ പാ​ർ​ല​മെ​ന്റി​ൽ നി​ർ​ദേ​ശം

മ​നാ​മ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന സാ​മ്പ​ത്തി​ക ഭാ​രം കു​റ​ക്കു​ന്ന​തി​നാ​യി പാ​ർ​ല​മെ​ന്റി​ൽ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചു. ഡി​ജി​റ്റ​ൽ ഫു​ഡ് വൗ​ച്ച​റു​ക​ൾ, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഡി​സ്കൗ​ണ്ടു​ക​ൾ, സ​ർ​ക്കാ​ർ ഫീ​സു​ക​ൾ അ​ട​ക്കു​ന്ന​തി​ന് ഒ​രു മാ​സ​ത്തെ സാ​വ​കാ​ശം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ ആ​ശ്വാ​സ പ​ദ്ധ​തി​ക​ളാ​ണ് എം.​പി​മാ​ർ മു​ന്നോ​ട്ടു​വെ​ച്ച​ത്.

അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് റ​മ​ദാ​ൻ മാ​സ​ത്തി​ൽ അ​വ​ശ്യ​ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഡി​ജി​റ്റ​ൽ വൗ​ച്ച​റു​ക​ൾ ന​ൽ​കു​ക, മാ​ളു​ക​ളു​മാ​യും റീ​ട്ടെ​യി​ൽ വ്യാ​പാ​രി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് തി​ര​ഞ്ഞെ​ടു​ത്ത അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് റ​മ​ദാ​നി​ലു​ട​നീ​ളം പ്ര​ത്യേ​ക ഡി​സ്കൗ​ണ്ട് ഏ​ർ​പ്പെ​ടു​ത്തു​ക, ഹൗ​സി​ങ് ഇ​ൻ​സ്‌​റ്റാ​ൾ​മെ​ന്റു​ക​ൾ, മു​നി​സി​പ്പ​ൽ ഫീ​സു​ക​ൾ, പ​ബ്ലി​ക് പാ​ർ​ക്കി​ങ് ചാ​ർ​ജു​ക​ൾ തു​ട​ങ്ങി​യ​വ അ​ട​ക്കു​ന്ന​തി​ന് ഒ​രു മാ​സ​ത്തെ ഇ​ള​വ് ന​ൽ​കു​ക. ഇ​തി​ന് പി​ഴ​യോ പ​ലി​ശ​യോ ഈ​ടാ​ക്ക​രു​ത്. സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സാം​സ്കാ​രി​ക-​വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക എ​ന്നി​വ​യാ​ണ് നി​ർ​ദേ​ശ​ത്തി​ലു​ള്ള​ത്. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നും സാ​മൂ​ഹി​ക​മാ​യ ക​ട​മ​ക​ൾ​ക്കു​മാ​യി കു​ടും​ബ​ങ്ങ​ളു​ടെ ചെ​ല​വ് വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. സ്ഥി​ര​മാ​യ ഇ​ള​വു​ക​ൾ​ക്ക് പ​ക​രം, റ​മ​ദാ​ൻ മാ​സ​ത്തി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്തി​യു​ള്ള താ​ൽ​ക്കാ​ലി​ക സ​ഹാ​യ​മാ​ണ് എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ത് സ​ർ​ക്കാ​റി​ന്റെ ദീ​ർ​ഘ​കാ​ല ബ​ജ​റ്റി​നെ ബാ​ധി​ക്കി​ല്ലെ​ന്നും നി​ല​വി​ലു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ത​ന്നെ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Parliament approves three proposals related to housing and cost of living

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.