‘അൽ ഇഅ്ജാസ്’ ഖുർആൻ മത്സരപരിപാടിയുടെ ഉദ്ഘാടനത്തിൽ നിന്ന്
മനാമ: ‘പരിശുദ്ധ ഖുർആൻ പഠനത്തിനും അതിലെ സമുന്നത ആശയങ്ങൾ സാമൂഹിക നന്മക്കായി പ്രവൃത്തിപഥത്തിൽ എത്തിക്കാൻ നൽകുന്ന ഏതൊരു പരിശ്രമത്തെയും അനുമോദിക്കേണ്ടതാണെന്നും തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിൽ ഖുർആൻ പഠനത്തിനായി അൽപസമയം കണ്ടെത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും പ്രമുഖ പണ്ഡിതനും അദ്ലിയ മസ്ജിദ് ഇമാമുമായ ശൈഖ് നബീൽ ദബവാൻ സൂചിപ്പിച്ചു.
അൽമന്നാഇ സെന്ററിന്റെ മേൽനോട്ടത്തിൽ റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ‘അൽ ഇഅ്ജാസ്’ ഖുർആൻ മത്സരപരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പങ്കെടുത്ത കുട്ടികളെല്ലാം നല്ല നിലവാരം പുലർത്തുന്നുണ്ടെന്നും പരിപാടി സംഘടിപ്പിക്കാൻ വേണ്ടി പിന്നിൽ പ്രവർത്തിച്ച റയ്യാൻ ഭാരവാഹികൾക്ക് അനുമോദനങ്ങൾ അർപ്പിക്കുന്നുവെന്നും ആശംസയർപ്പിച്ച് ശൈഖ് മസ്ഊദ് അബ്ദുല്ലാഹ് മുസ്തഫ അബ്ദുലത്തീഫ് പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സ്പെഷൽ സർപ്രൈസ് ഗിഫ്റ്റുകൾ വിശിഷ്ടാതിഥികൾ സമ്മാനിച്ചു.
അൽമന്നാഇ ഭാരവാഹികളായ ടി.പി. അബ്ദുൽ അസീസ്, എം.എം. രിസാലുദ്ദീൻ, റയ്യാൻ സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖ്, ഹംസ കൊയിലാണ്ടി, ഹംസ അമേത്ത് എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. പരിപാടിയിൽ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും രക്ഷിതാക്കളും നേതാക്കളും ചേർന്ന് വിതരണം ചെയ്തു. മദ്റസ പ്രിൻസിപ്പൽ അബ്ദു ലത്തീഫ് ചാലിയം പരിപാടികൾക്ക് നേതൃത്വം നൽകി. വസീം അൽ ഹികമി സ്വാഗതവും സജ്ജാദ് ബിൻ അബ്ദു റസാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.