കി​രാ​ട​വ​കാ​ശി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​​ദ് ആ​ൽ ഖ​ലീ​ഫ മ​രം ന​ടു​ന്നു

ദേ​ശീ​യ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ച് ബ​ഹ്റൈ​ൻ; 2025ൽ ​മാ​ത്രം രാ​ജ്യ​ത്ത് ന​ട്ട​ത് 2.4 ദ​ശ​ല​ക്ഷം മ​ര​ങ്ങ​ൾ

മ​നാ​മ: ‘പു​ന​രു​പ​യോ​ഗി​ക്കൂ... പു​ന​രു​ജ്ജീ​വി​പ്പി​ക്കൂ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ദേ​ശീ​യ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ച് ബ​ഹ്റൈ​ൻ. രാ​ജ്യ​ത്തി​ന്റെ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ബ​ഹ്‌​റൈ​ന്റെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത വി​ളി​ച്ചോ​തു​ന്ന​താ​ണ് ഈ ​ദി​നാ​ഘോ​ഷം. ഹ​മ​ദ് രാ​ജാ​വി​ന്റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി പ​രി​സ്ഥി​തി സം​ര​ക്ഷ​ണം രാ​ജ്യ​ത്തി​ന്റെ പ്ര​ധാ​ന മു​ൻ​ഗ​ണ​ന​യാ​ണെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി, കൃ​ഷി​കാ​ര്യ മ​ന്ത്രി വ​ഈ​ൽ ബി​ൻ നാ​സ​ർ അ​ൽ മു​ബാ​റ​ക് പ്ര​സ്താ​വി​ച്ചു. 2035ഓ​ടെ രാ​ജ്യ​ത്ത് 3.6 ദ​ശ​ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. 2025ൽ ​മാ​ത്രം 2.4 ദ​ശ​ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു​കൊ​ണ്ട് ല​ക്ഷ്യ​ത്തി​ന്റെ 67 ശ​ത​മാ​ന​വും രാ​ജ്യം ഇ​തി​ന​കം കൈ​വ​രി​ച്ചു ക​ഴി​ഞ്ഞു. 2060ഓ​ടെ കാ​ർ​ബ​ൺ ര​ഹി​ത രാ​ജ്യം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​ണി​ത്.

കൂ​ടാ​തെ, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ബ​ഹ്‌​റൈ​ൻ മാ​ൻ​ഗ്രോ​വ് ഇ​നി​ഷ്യേ​റ്റി​വ്’ വ​ഴി ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ എ​ണ്ണം 2035ഓ​ടെ നാ​ലി​ര​ട്ടി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​യ​മാ​യ റീ​സൈ​ക്ലി​ങ്ങി​ന് ഊ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ട് രാ​ജ്യ​ത്തു​ട​നീ​ളം 300 ഗാ​ർ​ഹി​ക പു​ന​രു​പ​യോ​ഗ കേ​ന്ദ്ര​ങ്ങ​ൾ മ​ന്ത്രാ​ല​യം സ്ഥാ​പി​ച്ചു.

നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും കാ​ർ​ഷി​ക മാ​ലി​ന്യ​വും പു​ന​രു​പ​യോ​ഗി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം കേ​വ​ലം ഗ​വ​ൺ​മെ​ന്റ് ദൗ​ത്യ​മ​ല്ലെ​ന്നും വ​രും​ത​ല​മു​റ​ക്കാ​യി സു​ര​ക്ഷി​ത​മാ​യ ലോ​കം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഓ​രോ പൗ​ര​നും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യ​ൺ​മെ​ന്റ് ന​ട​പ്പാ​ക്കു​ന്ന സു​സ്ഥി​ര വി​ക​സ​ന പ​ദ്ധ​തി​ക​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

Tags:    
News Summary - Bahrain celebrates National Environment Day; 2.4 million trees planted in the country in 2025 alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.