ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച ടേബിൾടോക്
മനാമ: മതനിരാസത്തോടെ പ്രോത്സാഹിപ്പിക്കപ്പെടുന്ന രാഷ്ട്രീയം ധാർമികതയിൽനിന്നും മൂല്യബോധത്തിൽനിന്നും വ്യതിചലിപ്പിക്കാൻ ഇടവരുത്തുമെന്ന് കെ.എം.സി.സി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദി ‘മതവും രാഷ്ട്രീയവും പുതിയ വ്യാഖ്യാനങ്ങളും’ ശീർഷകത്തിൽ സംഘടിപ്പിച്ച ടേബിൾടോക് അഭിപ്രായപ്പെട്ടു. മനാമ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ടേബിൾടോക് സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാർ ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് കാട്ടിൽപീടിക, മുൻ സംസ്ഥാന പ്രസിഡന്റ് കുട്ടൂസമുണ്ടേരി എന്നിവർ ആശംസകളർപ്പിച്ചു. ഒലീവ് സാംസ്കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കര വിഷയാവതരണം നിർവഹിച്ചു. മോഡറേറ്റർ സഹൽ തൊടുപുഴ ചർച്ചക്ക് നേതൃത്വം നൽകി.
വി.എച്ച്. അബ്ദുല്ല, ഇഖ്ബാൽ താനൂർ, ഷാഫി വേളം, മുനീർ ഒഞ്ചിയം, ഹമീദ് അയ്നിക്കാട്, നൗഫൽ പടിഞ്ഞാറങ്ങാടി, മൗസൽ മൂപ്പൻ, ജംഷീർ കുറ്റ്യാടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കെ.ടി. ഷഫീഖ് അലി, സിദ്ദീഖ് അദ്ലിയ, അൻസാർ ചങ്ങലീരി, സലാം കല്ലേരി തുടങ്ങിയവർ സംഘാടനത്തിന് നേതൃത്വം നൽകി. സിദ്ദീഖ് പി.വി. സ്വാഗതവും റിയാസ് ഓമാനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.