വി​കലാം​ഗനായ രോഗിയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടി; ഇന്ത്യൻ നഴ്സ് വിചാരണ നേരിടുന്നു​

മ​നാ​മ: ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ള്ള സ്വ​ദേ​ശി പൗ​ര​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും 25,000 ദീ​നാ​റി​ല​ധി​കം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഇ​ന്ത്യ​ൻ ന​ഴ്സ് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്നു. രോ​ഗി​യു​ടെ ഫോ​ൺ കൈ​ക്ക​ലാ​ക്കി ബാ​ങ്കി​ങ് ആ​പ്പ് വ​ഴി​യാ​ണ് ഇ​വ​ർ പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ത്.

രോ​ഗി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലെ ബെ​ന​ഫി​റ്റ് ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ന​ഴ്സ് പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. ആ​കെ 25,750 ദീ​നാ​റാ​ണ് ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​ത്. ഈ ​തു​ക സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ ശേ​ഷം ഉ​ട​ൻ ത​ന്നെ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി പി​താ​വി​ന്റെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് വ​ലി​യ തു​ക​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മ​ക​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. പ​ണം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​ത് പി​താ​വി​നെ പ​രി​ച​രി​ച്ചി​രു​ന്ന ന​ഴ്സി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണെ​ന്ന് അ​ദ്ദേ​ഹം ക​ണ്ടെ​ത്തി. ത​ട്ടി​പ്പ് ബോ​ധ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ന​ഴ്സ് 3,500 ദീ​നാ​ർ തി​രി​കെ ന​ൽ​കി​യെ​ങ്കി​ലും ബാ​ക്കി തു​ക ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കു​ടും​ബം പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

​രോ​ഗി​യു​ടെ ഫോ​ൺ അ​നു​വാ​ദ​മി​ല്ലാ​തെ എ​ടു​ത്ത​താ​യും പ​ണം പ​ല ഘ​ട്ട​ങ്ങ​ളാ​യി ത​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​താ​യും പ്ര​തി പ്രോ​സി​ക്യൂ​ഷ​നോ‌​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ​ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണം ന​ഴ്സി​ന്റേ​താ​ണെ​ന്ന് ബെ​ന​ഫി​റ്റ് പേ ​ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലും വ്യ​ക്ത​മാ​ണ്. കേ​സി​ൽ പ്ര​തി​ഭാ​ഗ​ത്തി​ന്റെ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി കോ​ട​തി ന​ട​പ​ടി​ക​ൾ ഫെ​ബ്രു​വ​രി 10ലേ​ക്ക് മാ​റ്റി​വെ​ച്ചു.

Tags:    
News Summary - Indian nurse faces trial for embezzling lakhs from disabled patient's account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.