Posted On
date_range Updated On
date_range ഷാമിൽമോന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
മനാമ: മുണ്ടയാട് കരയാൻ റോഡ് സ്വദേശി കലങ്ങോട്ട് ഷാമിൽമോന്റെ (40) നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ ജോയന്റ് സെക്രട്ടറി ശരത് കണ്ണൂരിന്റെ സഹോദരനാണ് പരേതനായ ഷാമിൽ മോൻ. പരേതരായ ശശീന്ദ്രൻ കലങ്ങോട്ടിന്റെയും രുഗ്മിണിയുടെയും മകനാണ്.
മറ്റു സഹോദരങ്ങൾ: രേഷ്മ അനിൽ കുമാർ, രമ്യ പ്രജീഷ്. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഐ.വൈ.സി.സി ബഹ്റൈൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.