ജലീലിയോ
Posted On
date_range Updated On
date_range നവനീതം ചെറുകഥ മത്സരം: ഒന്നാം സമ്മാനം ജലീലിയോക്ക്
മനാമ: എഴുത്തുകാരനും വന്യജീവി ഫോട്ടോഗ്രാഫറുമായിരുന്ന കെ. നവനീതിന്റെ ഓര്‍മക്കായി സംഘടിപ്പിച്ച നവനീതം സംസ്ഥാന തല ചെറുകഥ മത്സര വിജയികളെ പ്രഖ്യാപിച്ചു. കണ്ണൂര്‍ സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ ജലീലിയോ രചിച്ച ലാസ്റ്റ് ബസിനാണ് ഒന്നാം സ്ഥാനം.
പാലക്കാട് സ്വദേശി ഷാഫി പൂവത്തിങ്കലിന്റെ കല്യാണക്കളി രണ്ടാം സ്ഥാനവും എറണാകുളം സ്വദേശി എം. വരുണിന്റെ കറുത്തോന്‍ മൂന്നാം സ്ഥാനവും നേടി. എഴുത്തുകാരായ ഷീല ടോമി, ഇന്ദു മേനോന്, അജിജേഷ് പച്ചാട്ട് എന്നിവരാണ് വിധി നിര്‍ണയിച്ചത്. ജൂണില്‍ മീഞ്ചന്ത ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.