മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ ക്ലാസിൽ പങ്കെടുത്തവർ

മലയാളി മോംസ് സ്തനാർബുദ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

മനാമ: മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ ചാപ്റ്ററും ഫ്ലൈ മെഡും സംയുക്തമായി സ്ത്രീകൾക്കായി സ്തനാർബുദ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കിംസ് ഹെൽത്ത് ഉമ്മുൽ ഹസ്സം ആശുപത്രിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി മലയാളി അമ്മമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.

സ്പെഷ്യലിസ്റ്റ് ജനറൽ സർജൻ ഡോ. റെബേക്ക തമനും ഡയറ്റീഷ്യൻ സജിത രാജേഷും ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം, സ്വയം പരിശോധനാ രീതികൾ, പ്രതിരോധ മാർഗങ്ങൾ, ആരോഗ്യകരമായ ഭക്ഷണശീലം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും വിശദീകരിച്ചു.

ക്യാമ്പിൽ പങ്കെടുത്ത മലയാളി മോംസ് അംഗങ്ങൾക്ക് കിംസ് ഹെൽത്ത് മുഹറഖിൽ ലഭ്യമാകുന്ന സൗജന്യ കൺസൾട്ടേഷൻ കൂപ്പണുകളും ചോദ്യോത്തര വേളയിൽ വിജയികളായവർക്ക് സമ്മാനങ്ങളും ഫ്ലൈ മെഡ് ഇന്റർനാഷണൽ വിതരണം ചെയ്തു. മലയാളി മോംസ് ഭാരവാഹികളായ സോണിയ വിനു, സ്മിത ജേക്കബ്, ഷെറിൻ ഷൗക്കത്ത് അലി, ശിഫ സുഹൈൽ, ഷഫീല യാസിർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Malayali Moms organized a breast cancer awareness class and medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.