മനാമ: വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ബഹ്റൈനിൽ നവരാത്രി ആഘോഷങ്ങൾക്ക് നിറപ്പകിട്ടാർന്ന തുടക്കമായി. ബഹ്റൈൻ കേരളീയ സമാജത്തിെൻറ 10 ദിവസം നീണ്ട നവരാത്രി^ഒാണം ആഘോഷ ഉദ്ഘാടന ചടങ്ങിൽ ശബരീനാഥ് എം.എൽ.എ അതിഥിയായിരുന്നു. ആഘോഷത്തിെൻറ ഭാഗമായി ഇന്നലെ രംഗോളി മത്സരവും സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും നടന്നു. തുടര്‍ന്ന് അനൂപ് പാല അഭിലാഷ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും ഗായകന്‍ രാകേഷ് ബ്രഹ്മാനന്ദന്‍, സംഗീത പ്രഭു തുടങ്ങിയവര്‍ നയിച്ച സംഗീത വിരുന്നും നടന്നു. ഇന്ന് രാത്രി എട്ടിന് അനൂപ് പാല അഭിലാഷ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും കല്ലറ ഗോപന്‍ ലക്ഷ്മി ജയന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. പ്രമുഖ ബഹ്‌റൈന്‍ വ്യവസായി ജഷന്‍ ബുക്കാമലിനെ അവാര്‍ഡ് നല്‍കി സമാജം ആദരിക്കും. സമാജത്തിെൻറ നവരാത്രി പരിപാടികൾ 19 ന് വിദ്യാരംഭത്തോടെ സമാപിക്കും. കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷൻ നവരാത്രി മഹോത്സവം ‘ശാക്തേയം 2018’കഴിഞ്ഞ ദിവസം ഡോ.കെ.എസ് മേനോൻ ഉദ്ഘാടനം ചെയ്തു.
10 ദിവസങ്ങളിൽ വിവിധ പരിപാടികൾ നടക്കും
ഇന്ന് കെ.സി.എയിൽ നടക്കും. വൈകുന്നേരം ആറ് മുതൽ കുച്ചിപ്പുടി, തിരുവാതിര, സംഘനൃത്തം എന്നിവ നടക്കും. ഏഴിന് പി.ടി.നരേന്ദ്രമേനോന്‍, സുകുമാരി നരേന്ദ്രമേനോന്‍ എന്നിവരെ ആദരിക്കും. 7.30 ന് സുകുമാരി നരേന്ദ്രമേനോെൻറ സംഗീത സദസ്. തുടർന്ന് എല്ലാദിവസവും വൈവിധ്യമായ കലാപരിപാടികൾ അരങ്ങേറും. 18 ന് കളമെഴുത്തും പാട്ടും, ഒക്ടോബർ 19 ന് വിദ്യാരംഭവും നടക്കും. ഗുരുദേവ സോഷ്യൽ സൊസൈറ്റി കാനൂഗാർഡൻ ബഹ്റൈൻ മികച്ച 2018 ലെ നവരാത്രി മഹോത്സവത്തിനു തുടക്കമായി.
ആഘോഷങ്ങളുടെ ഉദ്ഘാടനം ഗുരുദേവ സോഷ്യൽ സൊസൈറ്റി അങ്കണത്തിൽ ഖത്തർ എഞ്ചിനീയറിംഗ് ലബോറട്ടറീസ് ചെയർമാൻ കെ.ജി. ബാബുരാജ് നിർവഹിച്ചു. ദിവസവും രാത്രി 7.30 മുതൽ വിശേഷാൽ പൂജയും പ്രാർത്ഥനയും ഉണ്ടായിരിക്കും. വിജയദശമി നാളിൽ രാവിലെ അഞ്ചു മുതൽ ശബരിമല ക്ഷേത്ര അവകാശിയും, പന്തളം രാജകൊട്ടാരം രാജപ്രതിനിധിയും ആയ ശശികുമാർ വർമ്മ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.