വിദ്യാരംഭം നാളെ പുലർച്ചെ അഞ്ചുമുതൽ

മനാമ: വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നാളെ രാവിലെ അഞ്ചുമുതൽ ആരംഭിക്കുന്ന വിദ്യാരംഭത്തിന്​ ഒരുക്കം പൂർത്തിയായി. ബഹ്​റൈൻ കേരളീയ സമാജം, കേരള സോഷ്യൽ ആൻറ്​ കൾച്ചറൽ അസോസിയേഷ​ൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി കാനൂഗാർഡൻ ബഹ്റൈൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ്​ എഴുത്തിനിരുത്തൽ ചടങ്ങുകൾ നടത്തുന്നത്​. കേരളീയ സമാജത്തിൽ വി.മധുസൂദനൻനായർ, കേരള സോഷ്യൽ ആൻറ്​ കൾച്ചറൽ അസോസിയേഷ​നിൽ ഒ.എസ്. ഉണ്ണികൃഷ്ണൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ കെ.ജയകുമാർ, ഗുരുദേവ സോഷ്യൽ സൊസൈറ്റി കാനൂഗാർഡൻ ബഹ്റൈനിൽ ശശികുമാർ വർമ്മ എന്നിവരാണ്​ എഴുതിക്കൽ നടത്തുന്ന
ത്​.വിവിധ കേന്ദ്രങ്ങളിൽ എഴുതിക്കൽ ചടങ്ങുകൾക്ക്​ ഇത്തവണ കുട്ടികളുടെ എണ്ണത്തിൽ വർധനവ്​ ഉണ്ടായിട്ടുണ്ട്​. എഴുതിക്കലിന്​ എത്തുന്നവരെ മധുരം നൽകി വരവേൽക്കും.

Tags:    
News Summary - Navami news, Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.