മൂന്നാമത് ദേശീയ വനിതാ സമ്മേളനം അടുത്ത മാസം 

മനാമ: മൂന്നാമത് ദേശീയ വനിതാസമ്മേളനം വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നവംബര്‍ ഒന്നുമുതല്‍ മൂന്നുവരെ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
ബഹ്റൈന്‍ വനിതാ ദിനത്തോടനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നീതിന്യായ മേഖലകളിലെ സ്ത്രീ സാന്നിധ്യമാണ് ഇത്തവണ ചര്‍ച്ച ചെയ്യുന്നത്്. 
ഈ രംഗത്ത് സ്ത്രീകള്‍ക്ക് അര്‍ഹമായ അവസരം ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങിയിട്ടുണ്ടെന്ന് വനിത സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഹാല അന്‍സാരി വ്യക്തമാക്കി. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സമ്മേളനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. 
ബഹ്റൈന്‍ വനിത ദിനാചരണത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് ഇത്തവണ നടത്തുന്നതെന്നും അവര്‍ അറിയിച്ചു. 
 
Tags:    
News Summary - national women meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.