മനാമ: ബഹ്റൈനിലെ പ്രശസ്ത നൃത്തഅധ്യാപക ദമ്പതിമാരായ കലാമണ്ഡലം ഗിരിജാമേനോെൻറയ ും ശശി മേനോെൻറയും കീഴിൽ നൃത്തം അഭ്യസിച്ച ഇരുപത്തിമൂന്ന് നൃത്ത വിദ്യാർഥികളുടെ അരങ് ങേറ്റം കോൺവെക്സ് ഈവൻറെൻറ സഹകരണത്തോടെ ‘നാട്യസംഗമം 2020’ എന്ന പേരില്‍ ബഹ്റൈന്‍ കേരള ീയ സമാജത്തില്‍ നടന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ഇനങ്ങളിലാണ് അരങ്ങേറ്റങ്ങള്‍ നടന്നത്.
അബീഹ സൂസന് സുനു, അനന്യ മനോജ് നായര്‍, ആസ്മി സി ബൊപ്പയ്യ, ഡിയാന്‍ഡ്ര മരിയ ഡെനി, ഹര്ഷിണി രമേഷ്, ഇഷിക ബിനേഷ്, ലൈന്‍ മാത്യു, നന്ദ ശിവദാസ്, നമൃത സുജിത്ത്, സൈറ മറിയം സാബു, സാമന്ത ലിൻറ രാജന്, ശിൽപ മറിയം പോള്‍, സ്വാനിക ഓംജിത്ത്, വൈഷ്ണവി പദ്മകുമാര്‍, വന്ദന സുനീഷ് എന്നീ പതിനഞ്ച് പേരാണ് ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഭവ്യ പവിത്രന്, സിനു മനോഹര്‍, ശ്രീധ വിനോദ് എന്നിവര്‍ കുച്ചിപുടിയിലും അക്ഷത വിജയകുമാര്‍, കാതറിന് ഗ്രേസ് ജിഷ്ണു, പ്രാര്‍ഥന രാജ് സി, സാറ ആന്‍ റോയ്, സെജാലക്ഷ്മി സതീഷ് എന്നിവര്‍ മോഹിനിയാട്ടത്തിലും അരങ്ങേറ്റം നടത്തി.
സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ വ്യവസായി പമ്പാവാസൻ നായർ ചടങ്ങിൽ അതിഥി ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.