Posted On
date_range Updated On
date_range മുഹറഖ് മലയാളി സമാജം വിദ്യാഭ്യാസ അവാർഡ് നൽകുന്നു
മനാമ: മുഹറഖ് മലയാളി സമാജം അംഗങ്ങളുടെ മക്കളിൽ നിന്ന് 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും നാട്ടിൽനിന്ന് ഉന്നത വിജയം നേടിയ എം.എം.എസ് അംഗങ്ങളുടെ കുട്ടികളുടെ രക്ഷിതാക്കളെയും ആദരിക്കുന്നു. വിദ്യാദരം 2024 എന്ന പേരിലാണ് ആദരം.
കുട്ടികൾ മാത്രമല്ല, അവരെ പ്രാപ്തരാക്കിയ പ്രവാസി രക്ഷിതാക്കളെ കൂടി ആദരിക്കുന്നു എന്നതാണ് പ്രത്യേകതയെന്ന് പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി ആനന്ദ് വേണുഗോപാൽ, ട്രഷറർ ശിവശങ്കർ എന്നിവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 35397102,33874100,36389615 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഈ മാസം 31ന് അവാർഡുകൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.