മനാമ: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി നേതൃത്വത്തിൽ കുട്ടികൾക്കായി ‘വൈബ്രന്റ് ഇന്ത്യ’ എന്ന പേരിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു.
ജനുവരി 26ന് രാത്രി ഏഴിന് മുഹറഖിലെ എം.എം.എസ് ഓഫിസിൽ വെച്ചാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. കുട്ടികളിൽ ദേശസ്നേഹവും ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചുള്ള അറിവും വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ മത്സരങ്ങൾ ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പ്രധാന മത്സരങ്ങൾ: ദേശഭക്തിഗാനം, പ്രസംഗം, ക്വിസ് എന്നിവയാണ്.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ചരിത്രവും പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 35397102 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് എന്റർടൈൻമെന്റ് കൺവീനർ ഫിറോസ് വെളിയങ്കോട്, മഞ്ചാടി കൺവീനർമാരായ അഫ്രാസ് അഹമ്മദ്, ആര്യനന്ദ ഷിബു എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.