മുഹറഖ് മലയാളി സമാജം ഭാരവാഹികൾ റമദാൻ ഭക്ഷ്യ കിറ്റുകൾ ഏറ്റുവാങ്ങുന്നു

മുഹറഖ് മലയാളി സമാജം റമദാൻ ഭക്ഷ്യ കിറ്റുകൾ ഏറ്റുവാങ്ങി

മനാമ: കാപിറ്റൽ ഗവർണറേറ്റ് റമദാനിൽ പ്രയാസമനുഭവിക്കുന്നവർക്കായി നൽകുന്ന ഭക്ഷ്യ കിറ്റുകൾ ഉമ്മുൽ ഹസം ചാരിറ്റി വിങ്​ ഓഫിസിൽ കാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്​ ആൻഡ് പ്രോജക്​ട്​സ്​ മാനേജ്മെൻറ്​ ഹെഡ് യൂസുഫ്‌ യാഖൂബ് ലോറിയിൽനിന്ന്​ മുഹറഖ് മലയാളി സമാജം പ്രസിഡൻറ്​ അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്​ദുറഹ്മാൻ കാസർകോട്​ എന്നിവർ ഏറ്റുവാങ്ങി.

വൺ ഹോസ്​പിറ്റാലിറ്റി ജനറൽ മാനേജർ ആൻറണി പൗലോസ് സന്നിഹിതനായിരുന്നു. പ്രയാസമനുഭവിക്കുന്ന നിരവധിപേർക്ക് ആശ്വാസമാണ് കാപിറ്റൽ ഗവർണറേറ്റ് നൽകുന്ന ഈ സഹായമെന്ന് പ്രസിഡൻറ്​ അൻവർ നിലമ്പൂർ പറഞ്ഞു. മുഹറഖ് മലയാളി സമാജം ചാരിറ്റി വിങ്ങി​െൻറ നേതൃത്വത്തിൽ മുൻ സെക്രട്ടറി സുജ ആനന്ദ്, ചാരിറ്റി വിങ്​ കൺവീനർ മുജീബ് വെളിയങ്കോട്, മെംബർഷിപ് സെക്രട്ടറി നിസാർ മാഹി, എൻറർടെയ്​ൻമെൻറ്​ സെക്രട്ടറി സജീവൻ വടകര, എക്​സിക്യൂട്ടിവ് അംഗം ശിഹാബ് കറുകപുത്തൂർ എന്നിവർ വിതരണം ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.