മനാമ: ഹൃദയ സംബന്ധമായ തകരാറും കൂടാതെ മറ്റ് ഒട്ടനവധി രോഗങ്ങളും ബാധിച്ച ഷഹാൻ അബ്ദുള്ള എന്ന എട്ടു വയസ്സുകാരെൻറ തുടർചികിത്സയ്ക്ക് ഗതിയില്ലാത്ത അവസ്ഥയിലാണ് ബഹ്റൈനിലുളള പിതാവ് മുഹമ്മദ് റിയാസ്. കാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് പറപ്പ നിവാസിയായ ഇദ്ദേഹം തീരാസങ്കടങ്ങളുമായാണ് പ്രവാസഭൂമിയിൽ കഴിയുന്നത്. എട്ടു വർഷമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന കുട്ടി ഇപ്പോൾ സാമ്പത്തിക പരിമിതികൾ കാരണം തുടർ ചികിത്സ നടത്താനാകാത്ത വിധം കിടപ്പിലാണ്. ശ്വാസകോശത്തിലേക്കുള്ള ഒരു വാൽവ് ചുരുങ്ങിപ്പോയതു കാരണം സ്വന്തമായി ശ്വസിക്കാന്‍ പോലുമാവാതെ, ഓക്സിജൻ സിലിണ്ടറിനെ ആശ്രയിച്ചാണ് കഴിയുന്നത്.
ബലൂണ്‍ സര്‍ജറിയും ഹൃദയ സംബന്ധമായ മറ്റൊരു സര്‍ജറിയും ഘട്ടം ഘട്ടമായി ചെയ്താല്‍ കുട്ടി സാധാരണ മനുഷൃ ജീവിത്തിലേക്ക് തീര്‍ച്ചയായും തിരിച്ചെത്തും എന്നാണ് ഡോക്ടര്‍മാർ വ്യക്തമാക്കിയിട്ടുള്ളത്. ഇൗ വാക്കുകൾ നൽകുന്ന പ്രതീക്ഷയിലാണ് സാധുകുടുംബം. എന്നാൽ തൊഴിലാളിയായ മുഹമ്മദ് റിയാസിന് ചികിത്സക്കുള്ള പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ്. കുട്ടിയുടെ ചികിത്സക്ക് ലോണ്‍ എടുത്തതിന്‍റെ പേരില്‍ ആകെയുള്ള കിടപ്പാടവും ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. ജപ്തി നോട്ടീസ് വന്ന വീടും ശ്വാസോച്ഛാസത്തിന് പോലും ശക്തിയില്ലാത്ത ഹൃദയ രോഗിയായ ഒരു കുരുന്നും വിദൃാര്‍ത്ഥികളായ വേറെയും മക്കളുമായി പെടാപാട് പെടുകയാണ് കുടുംബം. ജീവിത യാത്രയില്‍ മകനെ ചികില്‍സിക്കാനും കുടുംബത്തിന്‍റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും നൻമയുള്ളവരുടെ സഹായം തേടുകയാണ് ഇദ്ദേഹം.
മുഹമ്മദ് റിയാസിെൻറ ഫോൺ നമ്പർ: 36236237. കുട്ടിയുടെ ജീവൻ നിലനിർത്താനും കുടുംബത്തെ ദുരിതകയത്തില്‍ നിന്നും രക്ഷിക്കാനും സഹായമെത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി കേരള ഗ്രാമീൺ ബാങ്ക്, പാറപ്പ ബ്രാഞ്ചിലെ അക്കൗൻറ് എടുത്തിട്ടുണ്ട്. Master Shahan R. A മാസ്റ്റർ ഷഹാൻ ആർ.എ S/o റുക്കിയ, എ.സി നമ്പർ:A/C 40438100013002. െഎ.എഫ്.എസ് കോഡ് KLGB 0040438.ബ്രാഞ്ച് പറപ്പ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.