ഡോ. ജമീല അൽ സൽമാൻ
മനാമ: അതിവേഗം പടരുന്ന കൊറോണ വൈറസിെൻറ പുതിയ വകഭേദത്തിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. ജമീല അൽ സൽമാൻ. 2019 ഒടുവിൽ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിനേക്കാൾ വളരെ വേഗത്തിൽ പുതിയ വകഭേദം വ്യാപിക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകാനും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും മരണവും ഉയരാനും ഇത് ഇടയാക്കിയേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ജനങ്ങളുടെ തികഞ്ഞ ജാഗ്രതയാണ് രോഗ വ്യാപനം തടയാൻ ആവശ്യം.അധികൃതർ നൽകിയിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. മുൻകരുതൽ പാലിക്കാതിരുന്നാൽ രോഗികളുടെ എണ്ണം ഉയരാൻ കാരണമാകും.
ലോകത്ത് രോഗികളുടെ എണ്ണം വർധിക്കാൻ പുതിയ വകഭേദം കാരണമായിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പുതിയ വൈറസ് വ്യാപിക്കുന്ന രാജ്യങ്ങളിൽ ചെറുപ്പക്കാരിലും രോഗം ഉയർന്നതോതിൽ കണ്ടെത്തിയിട്ടുണ്ട്.സാമൂഹിക അകലം പാലിക്കുക, ഫേസ് മാസ്ക് ധരിക്കുക, കൂടിച്ചേരലുകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണം.
എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും അവർ പറഞ്ഞു. വീടുകളിൽ പ്രായമായവർ, രോഗികൾ എന്നിവരുമായി ഇടപെടുേമ്പാൾ ജാഗ്രത പുലർത്തണം.അവരിലേക്ക് വൈറസ് വ്യാപനത്തിനുള്ള സാധ്യത ഒഴിവാക്കണം.ലക്ഷണങ്ങൾ തോന്നുന്നവർ 444 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും തുടർന്ന് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.