മനാമ: ബഹ്റൈൻ തലസ്ഥാന നഗരിയായ മനാമയിൽ നടന്ന ഈദ് ഗാഹിൽ അൽ ഫുർഖാൻ സെൻറർ വൈസ് പ്രസിഡന്റ് മൂസാ സുല്ലമി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി ഖുതുബ നിർവഹിച്ചു. പരിശുദ്ധ റമദാനിന് ശേഷമുള്ള തുടർജീവിതം സ്രഷ്ടാവായ ദൈവം നിഷിദ്ധമാക്കിയത് വെടിഞ്ഞും നന്മകൾ ചെയ്തും ഒരു മാസക്കാലത്തെ നോമ്പുകൊണ്ട് നേടിയ സൂക്ഷ്മതയും വിശുദ്ധിയും കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ഉണർത്തി.
മനാമ മുനിസിപ്പാലിറ്റി കോമ്പൗണ്ടിൽ ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെൻറാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്. നാല് വർഷമായി നടന്നു വരുന്ന ഈദ്ഗാഹിൽ ഇത്തവണ പ്രവാസി മലയാളികളായ നൂറുകണക്കിനു പേർ പങ്കെടുത്തു. അബ്ദുൽ മജീദ് തെരുവത്ത്, മുജീബുറഹ്മാൻ എടച്ചേരി, ഷാഫുദ്ദീൻ അടൂർ എന്നിവർ ഈദ്ഗാഹ് സംഘാടനത്തിന് നേതൃത്വം നൽകി. ഹിഷാം കെ. ഹമദ്, ഇല്യാസ് കക്കയം, മുഹമ്മദ് ശാനിദ്, ആരിഫ് അഹമദ്, മനാഫ് കബീർ, ബാസിത്ത് വില്യാപ്പള്ളി, അബ്ദുല്ല പുതിയങ്ങാടി, യൂസുഫ് പി.കെ, ആഷിഖ് പി.എൻ.പി, ഫാറൂഖ് മാട്ടൂൽ, ഇഖ്ബാൽ കാഞ്ഞങ്ങാട്, മുബാറഖ് വി.കെ, അനൂപ് തിരൂർ, മായൻ, നജീബ് ആലപ്പി, മുഹിയിദ്ദീൻ കണ്ണൂർ, ഹൈറുന്നിസ അബ്ദുൽ മജീദ്, സബീല യൂസുഫ്, സമീറ അനൂപ്, ബിനൂഷ തുടങ്ങിയവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.