ഗൾഫ്​ സാമ്പത്തിക പ്രതിസന്​ധി താൽക്കാലികം ^എം.എം.യൂസഫലി

മനാമ: ഗൾഫ്​ മേഖലയിലെ സാമ്പത്തിക പ്രതിസന്​ധി താൽക്കാലികം മാത്രമാണെന്നും ഇത്തരം പ്രതിസന്​ധികൾ പല സന്ദർഭങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും ‘ലുലു’ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ.യൂസഫലി പറഞ്ഞു. ബഹ്​റൈനിലെ സാറിൽ ലുലു ഹൈപ്പർമാർക്കറ്റ്​ ഉദ്​ഘാടനം ചെയ്​തശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘവീക്ഷണമുള്ള ഭരണാധികാരികളാണ്​ ബഹ്​റൈൻ ഉൾപ്പെടെയുള്ള ഗൾഫ്​ രാജ്യങ്ങളിൽ ഉള്ളത്​. ലുലുവിന്​ ബഹ്​റൈൻ ഭരണാധികാരികൾ നൽകുന്ന പിന്തുണക്ക്​ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്​റൈനിൽ ലുലുവി​​​െൻറ ഏഴാമത്​ ഹൈപ്പർമാർക്കറ്റാണ്​ ഉദ്​ഘാടനം ചെയ്യപ്പെട്ടത്​. 1200 ബഹ്​റൈനികൾക്ക്​ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തൊഴിൽ നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ 156 ാം ലുലു ശാഖയാണ്​ ബഹ്​റൈനിൽ ഉദ്​ഘാടനം ചെയ്യ​െപ്പട്ടത്​. ഏഴ്​ ഹൈപ്പർമാർക്കറ്റിലായി 125 ദശലക്ഷം ദിനാർ ലുലു ബഹ്​റൈനിൽ നിക്ഷേപം നടത്തിയിട്ട​ുണ്ട്​. മുഹറഖ്​ മാർക്കറ്റിലെ ലുലു ഹൈപ്പർമാർക്കറ്റ്​ ഉദ്​ഘാടനത്തിന്​ ഒരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - mm yousafali-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.